മൗറോ ഇക്കാര്‍ഡിയുടെ ഡബിളില്‍ വെറോണയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.
മിലാന്: സീരി എയില് ഇന്റര്മിലാന് നാലാം സ്ഥാനം നിലനിര്ത്തി. ഇന്ന് മൗറോ ഇക്കാര്ഡിയുടെ ഡബിളില് വെറോണയെ എതിരില്ലാത്ത മൂന്ന് ഗോളുകള്ക്ക് തോല്പ്പിച്ചു. മത്സരത്തിന്റെ 36ാം സെക്കന്ഡില് തന്നെ അര്ജന്റൈന് സ്ട്രൈക്കര് ഗോള് നേടി. അവസാന 20 വര്ഷത്തില് ലീഗില് ഇന്റര് നേടുന്ന ഏറ്റവും വേഗതയുള്ള ഗോളാണ് ഇക്കാര്ഡി നേടിയ ഗോള്.
കഴിഞ്ഞ മത്സരത്തില് സാംപ്ഡോറിയക്കെതിരേ നാല് ഗോളും ഇക്കാര്ഡി നേടിയിരുന്നു. പെരിസിചാണ് ഇന്ററിന്റെ മറ്റൊരു ഗോള് നേടിയത്. 58 പോയിന്റാണ് അവര്ക്കുള്ളത്. ലോകകപ്പ് ടീമില് സ്ഥാനം ലഭിക്കാന് ഇക്കാര്ഡിയുടെ ഈ ഗോളുകള് സഹായകമാകും.
