മുന്‍ ശ്രീലങ്കന്‍ നായകന്‍ സനത് ജയസൂര്യ ഐസിസിയുടെ അഴിമതി വിരുദ്ധ ചട്ടം ലംഘിച്ചെന്ന് കണ്ടെത്തല്‍. ജയസൂര്യ കുറ്റക്കാരനെന്നും ഐസിസി വ്യക്തമാക്കി. ഒത്തുകളി അടക്കമുള്ള ആരോപണങ്ങള്‍ സംബന്ധിച്ച അന്വേഷണവുമായി ജയസൂര്യ സഹകരിക്കുന്നില്ലെന്നും അന്വേഷണം തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും ഐസിസി.
ദുബായ്: മുന്‍ ശ്രീലങ്കന്‍ നായകന്‍ സനത് ജയസൂര്യ ഐസിസിയുടെ അഴിമതി വിരുദ്ധ ചട്ടം ലംഘിച്ചെന്ന് കണ്ടെത്തല്‍. ജയസൂര്യ കുറ്റക്കാരനെന്നും ഐസിസി വ്യക്തമാക്കി. ഒത്തുകളി അടക്കമുള്ള ആരോപണങ്ങള്‍ സംബന്ധിച്ച അന്വേഷണവുമായി ജയസൂര്യ സഹകരിക്കുന്നില്ലെന്നും അന്വേഷണം തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും ഐസിസി.
2017ല്‍ ശ്രീലങ്കന്‍ സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷനായിരിക്കെ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് വിമര്‍ശനം. ജയസൂര്യ ഉപയോഗിച്ചിരുന്ന ഫോണ്‍ കൈമാറാന്‍ ആവശ്യപ്പെട്ടിട്ടും അനുകൂല പ്രതികരണം ഉണ്ടായില്ലെന്നും ഐസിസി കുറ്റപ്പെടുത്തി. ഈ മാസം 29നകം മറുപടി നല്‍കണണെന്നും ജയസൂര്യക്ക് ഐസിസി അന്ത്യശാസനം നല്‍കി.
