തെളിഞ്ഞ കാലാവസ്ഥയാണെങ്കില്‍ എല്ലാ ടീമുകള്‍ക്കും തുല്യസാധ്യതയുണ്ട്. അതേസമയം മൂടിക്കെട്ടിയ അന്തരീക്ഷമാണെങ്കില്‍ ബൗളര്‍മാര്‍ക്ക് കൂടുതല്‍ സ്വിംഗും സീമും ലഭിക്കും. ഈ സാഹചര്യത്തില്‍ ഇംഗ്ലണ്ടിനാണ് ഏറ്റവും കൂടുതല്‍ സാധ്യതയെന്ന് പീറ്റേഴ്സന്‍ പറഞ്ഞു.

ഡര്‍ബന്‍: ഇംഗ്ലണ്ടില്‍ അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പില്‍ ആരു ജയിക്കുമെന്ന പ്രവചനവുമായി മുന്‍ ഇംഗ്ലീഷ് താരം കെവിന്‍ പീറ്റേഴ്സന്‍. ഇംഗ്ലണ്ടിലെ കാലാവസ്ഥയായിരിക്കും അടുത്ത ലോകകപ്പിലെ വിജയികളെ തീരുമാനിക്കുന്നതില്‍ നിര്‍ണായക ഘടകമാവുകയെന്ന് പീറ്റേഴ്സന്‍ പറഞ്ഞു.

തെളിഞ്ഞ കാലാവസ്ഥയാണെങ്കില്‍ എല്ലാ ടീമുകള്‍ക്കും തുല്യസാധ്യതയുണ്ട്. അതേസമയം മൂടിക്കെട്ടിയ അന്തരീക്ഷമാണെങ്കില്‍ ബൗളര്‍മാര്‍ക്ക് കൂടുതല്‍ സ്വിംഗും സീമും ലഭിക്കും. ഈ സാഹചര്യത്തില്‍ ഇംഗ്ലണ്ടിനാണ് ഏറ്റവും കൂടുതല്‍ സാധ്യതയെന്ന് പീറ്റേഴ്സന്‍ പറഞ്ഞു.

സമകാലീന ക്രിക്കറ്റ് ഉന്നതനിലവാരം പുലര്‍ത്തുന്നില്ലെന്നും പീറ്റേഴ്സന്‍ പറഞ്ഞു. എട്ടോ പത്തോ വര്‍ഷം മുമ്പത്തെ നിലവാരം ഇന്നത്തെ ക്രിക്കറ്റിനില്ല. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് ഇന്നത്തെ ക്രിക്കറ്റിലെ ഒരേയൊരു ആഗോള സൂപ്പര്‍ സ്റ്റാറെന്നും പീറ്റേഴ്സന്‍ പറഞ്ഞു.അടുത്ത വർഷം മേയ് 30 മുതൽ ജൂലൈ 14 വരെയാണ് ഇംഗ്ലണ്ടില്‍ ഏകദിന ലോകകപ്പ് നടക്കുക.