ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യക്ക് വില്ലനായി റായുഡുവിന്‍റെ ബൗളിംഗ് ആക്ഷന്‍. റായുഡുവിന്‍റെ ബൗളിംഗ് ആക്ഷന്‍ സംശയകരമാണെന്ന് അംപയര്‍മാരുടെ റിപ്പോര്‍ട്ട്.
സിഡ്‌നി: ഇന്ത്യന്‍ ക്രിക്കറ്റ് താരം അമ്പാട്ടി റായുഡുവിന്‍റെ ബൗളിംഗ് ആക്ഷന്‍ വിവാദത്തിൽ. ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിന് ശേഷം റായുഡുവിന്‍റെ ബൗളിംഗ് ആക്ഷന്‍ സംശയകരമാണെന്ന് അംപയര്‍മാര്‍ ഐസിസിക്ക് റിപ്പോര്‍ട്ട് നൽകി.
Add Asianetnews as a Preferred Source

പതിനാല് ദിവസത്തിനകം റായുഡുവിന്‍റെ ബൗളിംഗ് ആക്ഷന്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും എന്നും അതിന് ശേഷം അന്തിമ തീരുമാനം ഉണ്ടാകുമെന്നും ഐസിസി വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു. എന്നാല്‍ ഈ കാലയലളവില്‍ റായുഡുവിന് ബൗള്‍ ചെയ്യാന്‍ ഐസിസി അനുമതി നൽകിയിട്ടുണ്ട്.
