പരമ്പരയിലെ അവസാന മത്സരം നാളെ മെൽബണില്‍ നടക്കും. ഇന്ത്യന്‍ സമയം രാവിലെ 7.50നാണ് മത്സരം. ആദ്യ ഏകദിനം ഓസ്ട്രേലിയയും രണ്ടാം ഏകദിനം ഇന്ത്യയുമാണ് ജയിച്ചത്.

മെല്‍ബണ്‍: ഇന്ത്യ- ഓസ്ട്രേലിയ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ജേതാക്കളെ നാളെ അറിയാം. പരമ്പരയിലെ അവസാന മത്സരം നാളെ മെൽബണില്‍ നടക്കും. ഇന്ത്യന്‍ സമയം രാവിലെ 7.50നാണ് മത്സരം. ആദ്യ ഏകദിനം ഓസ്ട്രേലിയയും രണ്ടാം ഏകദിനം ഇന്ത്യയുമാണ് ജയിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

എം എസ് ധോണി ഫിനിഷറായി തിളങ്ങിയത് ഇന്ത്യക്ക് ആശ്വാസമാണെങ്കിലും നാലാം നമ്പറില്‍ അമ്പാട്ടി റായുഡു പരാജയപ്പെടുന്നത് തിരിച്ചടിയാണ്. റായിഡുവിന് പകരം കേദാർ ജാദവോ വിജയ് ശങ്കറോ ടീമിലെത്തിയേക്കും. ബൗളര്‍മാരില്‍ ഖലീൽ അഹമ്മദിനെ തിരികെവിളിക്കുന്നതും ഇന്ത്യ ആലോചിക്കുന്നുണ്ട്. പര്യടനത്തിലെ ട്വന്‍റി20 പരമ്പര സമനില ആയപ്പോള്‍ ടെസ്റ്റില്‍ ഇന്ത്യ ചരിത്രജയം സ്വന്തമാക്കിയിരുന്നു.