അഡ്‌ലെയ്‌ഡ്: ഇന്ത്യക്കെതിരായ അഡ്‌ലെയ്ഡ് ടെസ്റ്റിന്‍റെ തുടക്കം ഓസീസ് ബൗളര്‍മാര്‍ തങ്ങളുടേതാക്കിയപ്പോള്‍ മിന്നിത്തിളങ്ങി ഒരു ക്യാച്ചും. നാലാമനായി ക്രീസിലെത്തിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ ഗള്ളിയില്‍ ഉസ്‌മാന്‍ ഖവാജ ഒറ്റകൈയില്‍ പറന്നുപിടിക്കുകയായിരുന്നു. പേസര്‍ പാറ്റ് കമ്മിണ്‍സ് എറിഞ്ഞ 11-ാം ഓവറിലെ മൂന്നാം പന്തിലായിരുന്നു ഈ സുന്ദരന്‍ വിക്കറ്റ്. 

ഓഫ് സ്റ്റംപിന് പുറത്ത് പന്തെറിഞ്ഞ് കമ്മിണ്‍സ് കിംഗ് കോലിയെ കുടുക്കുകയായിരുന്നു. മൂന്ന് റണ്‍സാണ് കോലിക്ക് എടുക്കാനായത്. ഇതോടെ തുടക്കം തകര്‍ന്ന ഇന്ത്യ മൂന്ന് വിക്കറ്റിന് 19 റണ്‍സ് എന്ന നിലയില്‍ പ്രതിരോധത്തിലായി. ഓപ്പണര്‍മാരായ ലോകേഷ് രാഹുലിനെ(2) ഹെയ്‌സല്‍വുഡും മുരളി വിജയിയെ(11) സ്റ്റാര്‍ക്കും നേരത്തെ പുറത്താക്കിയിരുന്നു.