ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന് മുന്‍പ് ആത്മവിശ്വാസത്തോടെ ഇന്ത്യന്‍ നായകന്‍.
സതാപ്‌ടണ്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലെ ജയത്തിലൂടെ ഇന്ത്യ ആത്മവിശ്വാസം വീണ്ടെടുത്തുവെന്ന് നായകന്‍ വിരാട് കോലി. ശേഷിക്കുന്ന ടെസ്റ്റുകൾ ജയിച്ച് പരമ്പര സ്വന്തമാക്കുകയാണ് ടീമിന്‍റെ ലക്ഷ്യം. ഇംഗ്ലണ്ട് ശക്തമായി തിരിച്ചെത്തുമെന്ന് അറിയാം. എന്നാല്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ തങ്ങള്‍ പരിശ്രമിക്കുമെന്നും കോലി പറഞ്ഞു.
സതാപ്‌ടണില്‍ ഇന്നാണ് പരമ്പരയിലെ നാലാം ടെസ്റ്റ് ആരംഭിക്കുന്നത്. ഇന്ത്യന്‍ നിരയില്‍ ജഡേജ ഇന്ന് കളിക്കാനാണ് സാധ്യത അതേസമയം തിരിച്ചടികൾ മറന്ന് ടീം വിജയ വഴിയിൽ തിരിച്ചെത്തുമെന്ന് ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട് പ്രതീക്ഷ പ്രകടിപ്പിച്ചു. ബാറ്റ്സ്മാന്‍മാര്‍ സ്വയം തെളിയിക്കാന്‍ ദാഹിക്കുന്നതായാണ് റൂട്ടിന്‍റെ വിലയിരുത്തല്‍. ആദ്യ രണ്ട് ടെസ്റ്റുകള്‍ ജയിച്ച ഇംഗ്ലണ്ട് പരമ്പരയില്‍ 2-1ന് മുന്നിലാണ്.
