ടെസ്റ്റില്‍ വേഗതയില്‍ 6000 തികച്ച രണ്ടാമത്തെ ഇന്ത്യന്‍ ബാറ്റ്സ്‌മാനായി കോലി
സതാംപ്‌ടണ്‍: ടെസ്റ്റില്‍ വേഗതയില്‍ 6000 റണ്‍സ് തികച്ച ഇന്ത്യന്‍ താരമെന്ന നേട്ടത്തില്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനെ മറികടന്ന് വിരാട് കോലി. സതാംപ്‌ടണ്‍ ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്‌സില്‍ ഒമ്പത് റണ്‍സ് നേടിയപ്പോഴാണ് കോലി ചരിത്രമെഴുതിയത്. 70-ാം ടെസ്റ്റിലെ 119-ാം ഇന്നിംഗ്സില്‍ കോലി 6000 പിന്നിട്ടപ്പോള്‍ സെവാഗിന് 72 ടെസ്റ്റും 123 ഇന്നിംഗ്സും വേണ്ടിവന്നു.
എന്നാല്‍ 65-ാം ടെസ്റ്റിലെ 117-ാം ഇന്നിംഗ്സില്‍ 6000 ക്ലബിലെത്തിയ ഇതിഹാസ താരം സുനില്‍ ഗവാസ്‌കറാണ് ഇക്കാര്യത്തില്‍ ഇന്ത്യന്‍ താരങ്ങളില്‍ മുന്നില്‍. നേട്ടത്തിലെത്താന്‍ ദ്രാവിഡിന് 73 ടെസ്റ്റും 125 ഇന്നിംഗ്സും സച്ചിന് 76 ടെസ്റ്റും 120 ഇന്നിംഗ്സും വേണ്ടിവന്നു. ടെസ്റ്റ് ചരിത്രത്തില്‍ 68 ഇന്നിംഗ്സുകളില്‍ 6000 തികച്ച ബ്രാഡ്മാനാണ് മുന്നില്‍. 111 ഇന്നിംഗ്‌സില്‍ ക്ലബിലെത്തിയ സ്റ്റീവ് സ്മിത്തും ഗാരി സോബേര്‍സും തൊട്ടുപിന്നില്‍.
