പരിക്ക് ഭേദമായ അശ്വിന്‍ നെറ്റ്‌സില്‍ പരിശീലനം നടത്തി. എന്നാല്‍ താരം കളിക്കുമോ എന്ന കാര്യം ടീം മാനേജ്മെന്‍റ് വ്യക്തമാക്കിയിട്ടില്ല.

സതാംപ്‌റ്റണ്‍‍: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യക്കായി സ്‌പിന്നര്‍ ആര്‍ അശ്വിന്‍ കളിക്കുമോ എന്ന കാര്യം സംശയത്തില്‍. പരിക്ക് ഭേദമായ അശ്വിന്‍ ചൊവ്വാഴ്‌ച്ച നെറ്റ്‌സില്‍ പരിശീലനം നടത്തിയിരുന്നു. എന്നാല്‍ താരം കളിക്കുമോ എന്ന കാര്യം ടീം മാനേജ്‌മെന്‍റ് വ്യക്തമാക്കാത്തതാണ് ആശങ്ക സൃഷ്‌ടിക്കുന്നത്. മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിലാണ് അശ്വിന് പരിക്കേറ്റത്. 

അവശേഷിക്കുന്ന നിര്‍ണായക മത്സരങ്ങളില്‍ അശ്വിന് കളിക്കാനായാല്‍ ഇന്ത്യന്‍ ബൗളിംഗിന് മൂര്‍ച്ചകൂടും. ഒപ്പം ബാറ്റിംഗിലും താരത്തിനെ പ്രയോജനപ്പെടുത്താം. അശ്വിന് കളിക്കാനായില്ലെങ്കില്‍ പകരം രവീന്ദ്ര ജഡേജയ്ക്ക് അവസരം ലഭിച്ചേക്കും എന്നാണ് സൂചനകള്‍. ട്രെന്‍റ് ബ്രിഡ്‌ജില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ 203 റണ്‍സിന് ജയിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ നാലാം അങ്കത്തിനിറങ്ങുക. പരമ്പരയില്‍ 2-1ന് മുന്നിലാണ് ഇംഗ്ലണ്ട്. ഓഗസ്റ്റ് 30ന് സതാംപ്റ്റണിലാണ് നാലാം ടെസ്റ്റ് തുടങ്ങുന്നത്.