മക്കാവു: ഫുട്ബോളില്‍ ഇന്ത്യയുടെ അപരാജിത കുതിപ്പ് തുടരുന്നു. എ എഫ് സി ഏഷ്യന്‍ കപ്പ് യോഗ്യതാ ഫുട്ബോളില്‍ ഇന്ത്യയ്‌ക്ക് തുടര്‍ച്ചയായ മൂന്നാം ജയം. എതിരാളികളുടെ തട്ടകത്തില്‍ മക്കാവുവിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യ, മക്കാവുവിനെ തോല്‍പ്പിച്ചത്. നേരത്തെ ഗ്രൂപ്പ് എയില്‍ കിര്‍ഗിസ്ഥാന്‍, മ്യാന്‍മര്‍ എന്നീ ടീമുകളെയും ഇന്ത്യ തോല്‍പ്പിച്ചിരുന്നു. മക്കാവുനെതിരെ രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ ബല്‍വന്ത് സിങിന്റെ ഇരട്ടഗോളുകളായിരുന്നു ഇന്ത്യയ്‌ക്ക് ആധികാരിക ജയമൊരുക്കിയത്. 57, 82 മിനുട്ടുകളിലായിരുന്നു ഇന്ത്യയുടെ ഗോളുകള്‍ പിറന്നത്. ഇന്ത്യയുടെ തോല്‍വി അറിയാത്ത പതിനൊന്നാമത്തെ മല്‍സരം കൂടിയാണിത്.