ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ഫൈനലില്‍ ഇന്ത്യക്ക് പരാജയം. ഓസ്ട്രേലിയ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-1നാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇതാദ്യമായാണ് ഇന്ത്യ വെള്ളി മെഡല്‍ നേടുന്നത്. എന്നാല്‍ പതിനാലാം തവണയാണ് ഓസ്ട്രേലിയ ചാമ്പ്യന്‍സ് ട്രോഫിയില്‍ ജേതാക്കളാകുന്നത്.