ദീപക് ചാഹര്‍ (42 പന്തില്‍ 38), സഞ്ജു സാംസണ്‍ (42 പന്തില്‍ 36) എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

ബംഗളൂരു: ത്രിരാഷ്ട്ര ഏകദിന ടൂര്‍ണമെന്റില്‍ ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരേ ഇന്ത്യ എയ്ക്ക് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 37.3 ഓവറില്‍ 157 റണ്‍സിന് എല്ലാവരും പുറത്തായി. ദീപക് ചാഹര്‍ (42 പന്തില്‍ 38), സഞ്ജു സാംസണ്‍ (42 പന്തില്‍ 36) എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

ഓപ്പണര്‍മാരായി ഇറങ്ങിയ സൂര്യകുമാര്‍ യാദവ് (9 പന്തില്‍ 5), അഭിമന്യൂ ഈശ്വരന്‍ (10 പന്തില്‍ 0), ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (7 പന്തില്‍ 7), അമ്പാടി റായിഡു (18 പന്തില്‍ 11), നിതീഷ് റാണ (45 പന്തില്‍ 19), ക്രുനാല്‍ പാണ്ഡ്യ (21 പന്തില്‍ 5) എന്നിവരെല്ലാം നിരാശപ്പെടുത്തി.

ഒരുഘട്ടത്തില്‍ 76ന് ആറ് എന്ന പരിതാപകരമായ നിലയിലായിരുന്നു ഇന്ത്യ. പിന്നീട് ഒത്തുച്ചേര്‍ന്ന സഞ്ജു- ചാഹര്‍ കൂട്ടുക്കെട്ടാണ് ഇന്ത്യയെ 150 കടത്തിയത്. ഇരുവരും 64 റണ്‍ കൂട്ടിച്ചേര്‍ത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഡേന്‍ പാറ്റേഴ്‌സണ്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി.