പ്രിയപ്പെട്ട ബംഗളൂര്‍ നിവാസികളെ ഇന്നത്തെ ദിവസം ബംഗളൂരുവിലെ കാലവസ്ഥയെ കുറിച്ചുള്ള വിവരം കൃത്യമായി നല്‍കൂ... ദിനാന്ത്യം 15 ലക്ഷം രൂപ നിങ്ങളുടെ അക്കൗണ്ടില്‍ ഇട്ടുതരാം... ഇങ്ങനെയൊക്കെ ആരെങ്കിലും പറഞ്ഞാല്‍ എന്തിനെ കുറിച്ച് വിവരം നല്‍കാനും ആളുകള്‍ തയ്യാറാകും. 

എന്നാല്‍ ഇത് വെറുമൊരു കളിക്ക് പറഞ്ഞ കാര്യമല്ല, സംവിധായന്‍ സി.എസ്. അമുദന്‍ ആരാധകര്‍ക്ക് നല്‍കിയ വാഗ്ദാനമാണ്. ക്രിക്കറ്റ് പ്രേമിയായ സംവിധായകന്‍ സി.എസ്. അമുദന്റെ, മഴമൂലം ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള നാലാം ഏകദിനം തടസ്സപ്പെടുമോ എന്നുള്ള ആകാംഷയാണ് ഈ സംഭവത്തിനെല്ലാം പിന്നില്‍. സംഭവം കേട്ടാല്‍ ആര്‍ക്കും തോന്നും ഇങ്ങേര്‍ക്ക് വട്ടാണോ എന്ന്. ഇക്കാര്യം പറഞ്ഞ് അമുദന്റെ ട്വീറ്റിന് അങ്ങനെ കമന്റ് ചെയ്തവരും കുറവല്ല. 

ഈ ആശങ്ക അകറ്റാനാണ് ബംഗളൂരു നിവാസികളോട് കാലാവസ്ഥ റിപ്പോര്‍ട്ട് കൃത്യമായി അറിയിക്കാന്‍ അമുദന്‍ ആവശ്യപ്പെട്ടത്. അമുദന്‍ തന്റെ ആകാംഷ പ്രകടിപ്പിക്കാന്‍ തമാശയ്ക്ക് ചെയ്തതാണോ എന്നറിയില്ലെങ്കിലും ആരാധകരില്‍ പലരും കൃത്യമായ കാലാവസ്ഥ വിവരങ്ങള്‍ നല്‍കുന്നുണ്ട്. നാലാം മത്സരത്തിലും ഇന്ത്യ ജയിക്കുന്നത് കാണാനുള്ള ആഗ്രഹം അമുദന്‍ നേരത്തെ തന്നെ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. 

അതേസമയെ മഴ വില്ലനായി എത്താതിരുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റ് ചെയ്ത ഓസീസ്. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സ് അടിച്ചുകൂട്ടി. ആരോണ്‍ ഫിഞ്ചിന്റെയും ഡേവിഡ് വാര്‍ണറുടെയും സെഞ്ചുറികളുടെ ബലത്തിലാണ് ഓസീസ് കൂറ്റന്‍ സ്‌കോര്‍ നേടിയത്.

Scroll to load tweet…