വനിത ട്വന്റി20 ലോകകപ്പ്; ന്യൂസിലന്‍ഡിനെതിരേ ഇന്ത്യക്ക് മികച്ച തുടക്കം

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 9, Nov 2018, 9:23 PM IST
India got a solid start in women t20 world cup against New Zealand
Highlights

  • വനിതാ ട്വന്റി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരേ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടം. ടോസ് നേടി ബാറ്റിങ്ങ് ആരംഭിച്ച ഇന്ത്യ 10 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സെടുത്തിട്ടുണ്ട്. ജെമിമ റോഡ്രിഗസ് (27), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (20) എന്നിവരാണ് ക്രീസില്‍.

പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍: വനിതാ ട്വന്റി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരേ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടം. ടോസ് നേടി ബാറ്റിങ്ങ് ആരംഭിച്ച ഇന്ത്യ 10 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സെടുത്തിട്ടുണ്ട്. ജെമിമ റോഡ്രിഗസ് (27), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (20) എന്നിവരാണ് ക്രീസില്‍.

തായിന ഭാട്ടിയ (9), സ്മൃതി മന്ഥാന (2), ദയാലന്‍ ഹേമലത (15) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ലിയ തഹുഹു കിവീസിനായി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ടൂര്‍ണമെന്റിലെ ആദ്യ മത്സരമാണിത്. പാക്കിസ്ഥാന്‍സ, ഓസ്‌ട്രേലിയ, അയര്‍ലന്‍ഡ് എന്നിവരാണ് ഇന്ത്യക്കും ന്യൂസിലന്‍ഡിനുമൊപ്പം ഗ്രൂപ്പ് ബിയില്‍. 

10 ടീമുകളാണ് ടൂര്‍ണമെന്റിന്റെ ഭാഗമാകുന്നത്. ഗ്രൂപ്പ് എയില്‍ വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ കളിക്കും.

loader