Asianet News MalayalamAsianet News Malayalam

ഇന്ത്യക്ക് വീണ്ടും വെള്ളി: ഇത്തവണ വനിതകളുടെ അമ്പെയ്ത്തില്‍

  • ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും വെള്ളി. വനിതകളുടെ അമ്പെയ്ത്ത് കോമ്പൗട്ട് മത്സരത്തിലാണ്  ഇന്ത്യന്‍ ടീം വെള്ളി നേടിയത്. കൊറിയയോട് ഫൈനലില്‍ തോറ്റതോടെയാണ് ഇന്ത്യ വെള്ളി നേടിയത്. കൊറിയ 231 പോയിന്റ് നേടിയപ്പോള്‍ ഇന്ത്യക്ക് 228 പോയിന്റാണ് നേടാന്‍ സാധിച്ചത്.
India got another silver in Asian Games
Author
Jakarta, First Published Aug 28, 2018, 12:23 PM IST

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും വെള്ളി. വനിതകളുടെ അമ്പെയ്ത്ത് കോമ്പൗട്ട് മത്സരത്തിലാണ്  ഇന്ത്യന്‍ ടീം വെള്ളി നേടിയത്. കൊറിയയോട് ഫൈനലില്‍ തോറ്റതോടെയാണ് ഇന്ത്യ വെള്ളി നേടിയത്. കൊറിയ 231 പോയിന്റ് നേടിയപ്പോള്‍ ഇന്ത്യക്ക് 228 പോയിന്റാണ് നേടാന്‍ സാധിച്ചത്.

ആദ്യ സെറ്റില്‍ ഇന്ത്യ 59 പോയിന്റ് നേടി. കൊറിയ 57. രണ്ടാം സെറ്റില്‍ കൊറിയ 58 പോയിന്റ് നേടിയപ്പോള്‍ ഇന്ത്യക്ക് 56 പോയിന്റ്. മൂന്നാം സെറ്റില്‍ ഇരുവര്‍ക്കും 58 പോയിന്റ് വീതം. അവസാന സെറ്റില്‍ കൊറിയ 58 പോയിന്റ് സ്വന്തമാക്കിയപ്പോല്‍ ഇന്ത്യക്ക് 55 പോയിന്റ് മാത്രമാണ് നേടാന്‍ സാധിച്ചത്.

 

Follow Us:
Download App:
  • android
  • ios