ഭുവനേശ്വര്‍: മല്‍സരം അവസാനിക്കാന്‍ മൂന്നു മിനുട്ടു മാത്രം ശേഷിക്കെ ഇംഗ്ലണ്ടിന്റെ സാമുവല്‍ നേടിയ ഗോള്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ തക!ര്‍ത്തു. ലോക ഹോക്കി ലീഗില്‍ ഇന്ത്യ 23ന് ഇംഗ്ലണ്ടിനോട് തോറ്റു. ഇംഗ്ലണ്ടിന് വേണ്ടി സാമുവല്‍ വാര്‍ഡ് ഇരട്ടഗോളും ഡേവിഡ് ഗുഡ്ഫീല്‍ഡ് ഒരു ഗോളും നേടി. ആകാശ്ദീപ് സിങ്, രൂപീന്ദര്‍ എന്നിവരാണ് ഇന്ത്യയുടെ ഗോളുകള്‍ നേടിയത്. മഞ്ഞ കാര്‍ഡ് കണ്ട് ആകാശ്ദീപ് സിങ് പുറത്തായതോടെ ഇന്ത്യ പത്തു പേരിലേക്ക് ചുരുങ്ങിയിരുന്നു. ഇത് ഇന്ത്യയുടെ മുന്നേറ്റങ്ങളെ പ്രതികൂലമായി ബാധിച്ചു. കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയോട് ഇന്ത്യ സമനില വഴങ്ങിയിരുന്നു.

തിങ്കളാഴ്ച ജര്‍മ്മനിക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മല്‍സരം.

പൂള്‍ ബിയിലെ രണ്ടാമത്തെ മല്‍സരത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയും ജര്‍മ്മനിയും തമ്മിലുള്ള മല്‍സരം സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയിരുന്നു.

പൂള്‍ എയില്‍ അര്‍ജന്റീന 23 എന്ന സ്‌കോറിന് ബെല്‍ജിയത്തോട് തോറ്റു. മറ്റൊരു കളിയില്‍ ഹോളണ്ട് 23ന് സ്‌പെയിനോട് തോറ്റു.