Asianet News MalayalamAsianet News Malayalam

ചെന്നൈ ടി20: തിരിച്ചടിച്ച് വിന്‍ഡീസ്; ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടം

  • വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന ട്വന്റി 20യില്‍ 182 റണ്‍സുമായി വിജയലക്ഷ്യവുമായി ബാറ്റിങ് ഇറങ്ങിയ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം. രോഹിത് ശര്‍മ (4), കെ.എല്‍. രാഹുല്‍ (17) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. കീമോ പോള്‍, ഒഷാനെ തോമസ് എന്നിവരാണ് വിക്കറ്റുകള്‍ നേടിയത്.
India lost two wickets in last T20 vs West Indies
Author
Chennai, First Published Nov 11, 2018, 9:15 PM IST

ചെന്നൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന ട്വന്റി 20യില്‍ 182 റണ്‍സുമായി വിജയലക്ഷ്യവുമായി ബാറ്റിങ് ഇറങ്ങിയ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം. രോഹിത് ശര്‍മ (4), കെ.എല്‍. രാഹുല്‍ (17) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. കീമോ പോള്‍, ഒഷാനെ തോമസ് എന്നിവരാണ് വിക്കറ്റുകള്‍ നേടിയത്. ആറ് ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സെടുത്തിട്ടുണ്ട്. ശിഖര്‍ ധവാന്‍ (27), ഋഷഭ് പന്ത് (1) എന്നിവരാണ് ക്രീസില്‍.

നേരത്തെ, ഡാരന്‍ ബ്രാവോ (43), നിക്കോളാസ് പൂരന്‍ (52)എന്നിവരുടെ കരുത്തില്‍ ഭേദപ്പെട്ട സ്‌കോറാണ് വിന്‍ഡീസ് പടുത്തുയര്‍ത്തിയത്. ഇന്ത്യക്ക് വേണ്ടി യൂസ്‌വേന്ദ്ര ചാഹില്‍ രണ്ട് വിക്കറ്റെടുത്തു. ഷായ് ഹോപ്പും (22 പന്തില്‍ 24), ഷിംറോണ്‍ ഹെറ്റ്മ്യറും (21 പന്തില്‍ 26) മികച്ച തുടക്കമാണ് വിന്‍ഡീസിന് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 51 റണ്‍സെടുത്തു. 

എന്നാല്‍ ഹോപ്പിനെ പുറത്താക്കി ചാഹല്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. ചാഹലിനെ അതിര്‍ത്തി കടത്താനുള്ള ശ്രമം വാഷിങ്ടണ്‍ സുന്ദറിന്റെ കൈകളിലൊതുങ്ങി. പിന്നാലെ എത്തിയ ബ്രാവോ, ഹെറ്റ്മ്യറുമായി കൂട്ടുക്കെട്ടുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും അടുത്ത ഓവറില്‍ ഹെറ്റ്മ്യറെ മടക്കി അയച്ച് ചാഹല്‍ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. 

15 റണ്‍സെടുത്ത ദിനേശ് രാംദിനെ സുന്ദര്‍ മടക്കി. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒത്തുച്ചേര്‍ന്ന ബ്രാവോ- പൂരന്‍ സഖ്യം വിന്‍ഡീസിനെ ഭേദപ്പട്ടെ സ്‌കോറിലെത്തിച്ചു. ഇരുവരും 88 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

Follow Us:
Download App:
  • android
  • ios