തിരുവനന്തപുരം: മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇന്ത്യാ-ന്യൂസിലന്‍ഡ് മൂന്നാം ട്വന്റി-20 മത്സരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തുടങ്ങി. 9.30നാണ് മത്സരം തുടങ്ങിയത്. ടോസ് നേടിയ ന്യൂസിലന്‍ഡ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

മഴമൂലം മത്സരം എട്ടോവര്‍ വീതമാക്കി കുറച്ചിട്ടുണ്ട്. രണ്ടാം മത്സരം കളിച്ച ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. അക്ഷര്‍ പട്ടേലും മുഹമ്മദ് സിറാജും പുറത്തിരുന്നപ്പോള്‍ മനീഷ് പാണ്ഡെയും കുല്‍ദീപ് യാദവും അന്തിമ ഇലവനിലെത്തി.

Scroll to load tweet…

ഒരു മാറ്റവുമായാണ് കീവീസ് ഇറങ്ങുന്നത്. ആദം മില്‍നെക്ക് പകരം ടിം സൗത്തി അന്തിമ ഇലവനിലെത്തി. മത്സരം ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം.