തിരുവനന്തപുരം: ഇന്ത്യ- ന്യൂസീലന്‍ഡ് ട്വന്‍റി20 മത്സരത്തിനായി തലസ്ഥാനത്തെത്തിയ ടീമംഗങ്ങള്‍ക്ക് വന്‍ വരവേ‌ല്‍പ്. വിമാനത്താവളത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ താരങ്ങളെ സ്വീകരിച്ചു. കളിക്കാരെ കാണാന്‍ നൂറു കണക്കിന് കാണികളും വിമാനത്താവളത്തില്‍ എത്തിയിരുന്നു. രാജ്കോട്ടില്‍ നിന്നുള്ള പ്രത്യേക ചാര്‍ട്ടഡ് വിമാനം രാത്രി പന്ത്രണ്ടരയോടെയാണ് തലസ്ഥാനത്തെത്തിയത്. 

കനത്ത സുരക്ഷാവലയത്തില്‍ കോവളത്തെ ലീലാ റവിസിലാണ് ഇരുടീമംഗങ്ങള്‍ക്കും താമസം. ഇന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ടീമുകള്‍ സന്ദര്‍ശിക്കും. മൂന്നു പതിറ്റാണ്ടിനുശേഷമാണ് തിരുവനന്തപുരം രാജ്യാന്തര മല്‍സരത്തിന് വേദിയാകുന്നത്. കാര്യവട്ടത്ത് മത്സരം കാണാന്‍ 50000 കാണികളെത്തുമെന്നാണ് പ്രതീക്ഷ. ചൊവ്വാഴ്ച രാത്രി ഏഴുമണിക്കാണ് ഏവരും കാത്തിരിക്കുന്ന മല്‍സരം.