തിരുവന്തപുരം: ക്രിക്കറ്റ് ആവേശം നിറച്ച് ഇന്ത്യ, ന്യുസീലന്‍ഡ് ടീമുകള്‍ ഇന്ന് തലസ്ഥാനത്ത്. കാര്യവട്ടം ട്വന്‍റി20ക്കായി രാജ്കോട്ടില്‍ നിന്ന് വരുന്ന താരങ്ങള്‍ രാത്രി 11.30ന് തിരുവനന്തപുരത്ത് വിമാനമിറങ്ങും. വിമാനത്താവളത്തില്‍ കെസിഎയുടെ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം ടീമുകള്‍ കോവളത്തെ ഹോട്ടലിലേക്ക് പോകും.

നാളെ ഇരുടീമുകളും കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനം നടത്തും. എന്നാല്‍ പ്രമുഖ ഇന്ത്യന്‍ താരങ്ങള്‍ പരിശീലനത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സാധ്യതയുണ്ട്. ചൊവ്വാഴ്ച രാത്രി 7 മണിക്കാണ് ഇന്ത്യ- ന്യൂസീലന്‍ഡ് മൂന്നാം ട്വന്‍റി20 മത്സരം. 29 വര്‍ഷത്തിന് ശേഷമാണ് തിരുവനന്തപുരം രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നത്.