തിരുവനന്തപുരം: കാര്യവട്ടത്തെ ആദ്യ അന്താരാഷ്ട്ര മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ്. മഴയാശാങ്കകള്‍ക്കിടെ മത്സരം എട്ടോവറായി ചുരുക്കിയ മത്സരം 9.30ന് ആരംഭിക്കും. ടോസ് നേടിയ ന്യൂസീലന്‍ഡ് ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടം ട്വന്‍റി2 കളിച്ച അക്ഷര്‍ പട്ടേലിനെയും മുഹമ്മദ് സിറാജിനെയും ഇന്ത്യ ഒഴിവാക്കി. മനീഷ് പാണ്ഡയും കുല്‍ദീപ് യാദവുമാണ് പകരം ടീമിലെത്തിയത്.