കൊളംബോ: ശ്രീലങ്കന്‍ പര്യടനത്തിലെ അവസാന ഏകദിനത്തിലും രണ്ട് ടി-20 മത്സരങ്ങളിലും ഓപ്പണര്‍ ശിഖര്‍ ധവാന്‍ കളിക്കില്ല. അമ്മയ്ക്ക് അസുഖമായതിനാല്‍ മത്സരങ്ങള്‍ക്ക് അവധി നല്‍കി ധവാന്‍ നാട്ടിലേക്ക് മടങ്ങി. ധവാന്‍ നാട്ടിലേക്ക് മടങ്ങുന്നകാര്യം ബിസിസിഐ തന്നെയാണ് അറിയിച്ചത്. ചികിത്സയിലുള്ള ധവാന്‍റെ അമ്മയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്ന് ബിസിസിഐ അറിയിച്ചു.
മികച്ച ഫോമില്‍ കളിക്കുന്ന ധവാന് പകരമായി മറ്റാരെയും ഇന്ത്യന്‍ സംഘത്തിലേക്ക് ഉള്‍പ്പെടുത്തുന്നില്ലെന്നും ബിസിസിഐ വ്യക്തമാക്കി. നിലവില്‍ അവസം കിട്ടാത്ത ഫോമിലുള്ള മറ്റ് താരങ്ങളെതന്നെയാണ് പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുക. വിന്‍ഡീസ് പര്യടനത്തില്‍ നല്ല ഫോമിലുണടായിരുന്ന അജിന്‍ക്യ രെഹാനെ ഇതുവരെ ഒരു മത്സരത്തിലും കളിച്ചിട്ടില്ല. ധവാന് പകരമായി രഹാനെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌തേക്കും.
അഞ്ച് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ നാലും ജയിച്ച് ടീം ഇന്ത്യ പരമ്പര തൂത്തുവാരാന്‍ ഒരുങ്ങുകയാണ്. അടുത്ത ലോക കപ്പ് നേടാനുള്ള സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്നടീമിനെ വാര്‍ത്തെടുക്കാനുള്ള പരീക്ഷങ്ങള്‍ക്ക് ടീം മാനേജുമെന്റ് തയ്യാറാകും. കഴിഞ്ഞ മത്സരങ്ങളില്‍ ലോകേഷ് രാഹുലിന് ബാറ്റിങ് ഓര്‍ഡറില്‍ മാറ്റം വരുത്തി പരീക്ഷിച്ചിരുന്നെങ്കിലും മികച്ച പ്രകടനം നടത്താനായിട്ടില്ല. അഞ്ചാം ഏകദിനത്തില്‍ ലോകേഷ് രാഹുലിന്റെ സ്ഥാനം ഏതായിരിക്കും എന്ന് വ്യക്തമല്ല.
