Asianet News MalayalamAsianet News Malayalam

ട്വന്റി-20യില്‍ ധോണിയില്ലാതെ ഇറങ്ങി പുതിയ ചരിത്രംകുറിച്ച് ഇന്ത്യ

വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യ കുറിച്ചത് പുതിയ ചരിത്രം. ഇതാദ്യമായാണ് ഇന്ത്യയില്‍ നടക്കുന്ന ട്വന്റി-20യില്‍ ധോണിയില്ലാതെ ഇന്ത്യ ഇറങ്ങിയത്. ഇതിന് മുമ്പ് ഇന്ത്യയില്‍ കളിച്ച 31 ട്വന്റി-20 മത്സരങ്ങളിലും വിക്കറ്റിന് പിന്നില്‍ ധോണിയുണ്ടായിരുന്നു.

 

India Play First T20I At Home Without MS Dhoni
Author
Kolkata, First Published Nov 4, 2018, 9:05 PM IST

കൊല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യ കുറിച്ചത് പുതിയ ചരിത്രം. ഇതാദ്യമായാണ് ഇന്ത്യയില്‍ നടക്കുന്ന ട്വന്റി-20യില്‍ ധോണിയില്ലാതെ ഇന്ത്യ ഇറങ്ങിയത്. ഇതിന് മുമ്പ് ഇന്ത്യയില്‍ കളിച്ച 31 ട്വന്റി-20 മത്സരങ്ങളിലും വിക്കറ്റിന് പിന്നില്‍ ധോണിയുണ്ടായിരുന്നു.

2006ലെ ട്വന്റി-20 അരങ്ങേറ്റത്തിനുശേഷം ഇതുവരെ ഇന്ത്യ കളിച്ച 104 ട്വന്റി-20 മത്സരങ്ങളില്‍ 93ലും ധോണി ഇന്ത്യക്കായി ഇറങ്ങി. 2007ല്‍ ഇന്ത്യയെ ട്വന്റി-20 ലോകകപ്പ് ജയത്തിലേക്ക് നയിച്ച ധോണി പിന്നീട് ക്യാപ്റ്റനായും കീപ്പറായും തിളങ്ങി. 93 മത്സരങ്ങളില്‍ 127.90 പ്രഹരശേഷിയില്‍ 1487 റണ്‍സാണ് ധോണിയുടെ സമ്പാദ്യം.

ഏകദിന പരമ്പരയില്‍ മോശം ഫോമിലായിരുന്ന ധോണിയെ ട്വന്റി-20 ടീമില്‍ നിന്ന് സെലക്ടര്‍മാര്‍ ഒഴിവാക്കുകയായിരുന്നു. റിഷഭ് പന്ത് ആണ് ധോണിക്ക് പകരം ടീമിലെത്തിയത്. ഇന്ന് വിന്‍ഡീസിനെതിരെ ധോണിക്ക് പകരം പക്ഷെ ദിനേശ് കാര്‍ത്തിക്കാണ് വിക്കറ്റ് കീപ്പറായത്.

Follow Us:
Download App:
  • android
  • ios