സെഞ്ചൂറിയന്‍: ക്രിക്കറ്റ്-സിനിമ ലോകത്തെ വലിയ ചര്‍ച്ചയായിരുന്നു വിരുഷ്ക വിവാഹം. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ഏകദിന പരമ്പരയിലും വിരുഷ്ക വിവാഹം ആഘോഷിക്കുകയാണ് ആരാധകര്‍. രണ്ടാം ഏകദിനത്തിനിടെ സ്റ്റേഡിയത്തില്‍ ഇരുവര്‍ക്കും അഭിനന്ദനവും ആശംസകളും നേര്‍ന്ന് ഫ്ലക്‌സ് പ്രത്യക്ഷപ്പെട്ടു. ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സിലെ 32-ാം ഓവറില്‍ ബൗണ്ടറി ലൈനിനരികെ ഫീല്‍ഡ് ചെയ്യുന്നതിനിടെ ആരാധകര്‍ കോലിയെ ഫ്ലക്‌സ് ഉയര്‍ത്തിക്കാണിച്ചg.
എന്നാല്‍ പുഞ്ചിരി പോലുമില്ലാതെ ആരാധകരുടെ സ്നേഹം പ്രകടനത്തോട് പ്രതികരിക്കുകയാണ് കോലി ചെയ്തത്. ഡിസംബര്‍ 11ന് ഇറ്റലിയില്‍ വെച്ച് സ്വകാര്യ ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹം. ഡിസംബര്‍ 21ന് ദില്ലിയില്‍ വെച്ച് ക്രിക്കറ്റ്-ബോളിവുഡ് താരങ്ങള്‍ക്കായി വിരുന്നും സംഘടിപ്പിച്ചിരുന്നു. നാളുകള്‍ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇന്ത്യന്‍ നായകന്‍ വിരാട് കോലി ബോളിവുഡ് താരം അനുഷ്ക ശര്‍മ്മയെ വിവാഹം കഴിച്ചത്.
