ഗുവാഹത്തി: ഇന്ത്യ ഓസ്‌ട്രേലിയ രണ്ടാം ട്വന്റി20 നാളെ ഗുവാഹത്തിയില്‍ നടക്കും. രാത്രി ഏഴ് മണിക്കാണ് കളി തുടങ്ങുക. ഗുവാഹത്തിയിലും ജയിച്ച് ഏകദിന പരമ്പരയ്ക്ക് പിന്നാലെ ട്വന്റി20 പരമ്പരയും സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. പരമ്പരയില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഓസീസിന് ജയം അനിവാര്യമാണ്. ചുമലിന് പരുക്കേറ്റ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് നാട്ടിലേക്ക് മടങ്ങിയതിനാല്‍ ഡേവിഡ് വാര്‍ണറായിരിക്കും ഓസീസിനെ നയിക്കുക. സ്മിത്തിന് പകരം ഓസീസ് മാര്‍കസ് സ്റ്റോയിനിസിനെ ടീമിള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റാഞ്ചിയില്‍ നടന്ന ആദ്യ മല്‍സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഒമ്പത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.