ബംഗലൂരു: കരിയറിലെ നൂറാം മത്സരത്തില്‍ സെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണര്‍ക്ക് റണ്‍നേട്ടത്തില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി. 100 മത്സരങ്ങളില്‍ ഏറ്റും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റ്സ്മാന്‍മാരില്‍ രണ്ടാം സ്ഥാനത്താണ് വീര്‍ണര്‍ ഇപ്പോള്‍. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ അടക്കമുള്ളവരെയാണ് വാര്‍ണര്‍ പിന്നിലാക്കിയത്. ഹാഷിം അംല മാത്രമാണ് 100 മത്സരങ്ങളിലെ റണ്‍ നേട്ടത്തില്‍ വാര്‍ണര്‍ക്ക് മുമ്പിലുള്ളത്.
100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഹാഷിം അംല 4808 റണ്‍സാണ് അംല സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്തുള്ള വാര്‍ണര്‍ ആകട്ടെ 4217 റണ്‍സ് നേടി. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരങ്ങളായ ഗ്രീനിഡ്ജ്(4177), വിവിയന്‍ റിച്ചാര്‍ഡ്സ്(4146), ഇന്ത്യന്‍ നായകന്‍ വിരാട് കോലി(4107) എന്നിവരെയാണ് വാര്‍ണര്‍ ഇന്ന് മറികടന്നത്.
പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും കാര്യമായി തിളങ്ങാന്‍ കഴിയാതിരുന്ന വാര്‍ണര്‍ നൂറാം മത്സരത്തില്‍ തന്റെ മികവ് വീണ്ടെടുത്തു. ഈ മത്സരത്തിന് മുമ്പുള്ള ആറ് ഇന്നിംഗ്സിുകളില്‍ അര്‍ധ സെഞ്ചുറി പോലും നേടാന്‍ വാര്‍ണര്‍ക്കായിരുന്നില്ല.
