ബംഗലൂരു: ട്വിറ്ററിലൂടെ ബാറ്റിംഗ് പഠിപ്പിക്കാനെത്തിയ ആരാധകന് ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുലിന്റെ മറുപടി. സഹതാരമായ ആര്‍ അശ്വിന്‍ ട്വിറ്ററില്‍ തന്നെ ഫോളോ ചെയ്യുന്നുവെന്നകാര്യം രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു. സ്പിന്‍ ഇതിഹാസമായ അശ്വിന്‍ തന്നെ ട്വിറ്ററില്‍ തന്നെ പിന്തുടരുന്നുവെന്ന കാര്യം അറിയിക്കാനായി ഇട്ട ട്വീറ്റിന് താഴെ ഒരു ആരാധകന്‍ കുറിച്ച മറുപടിയാണ് രാഹുലിനെ ചൊടിപ്പിച്ചത്.

Scroll to load tweet…

ഇതെല്ലാം മറന്ന് ബാറ്റിംഗില്‍ ശ്രദ്ധിക്കൂ എന്നായിരുന്നു ആരാധകന്റെ മറുപടി.

Scroll to load tweet…

ഇതിന് രാഹുല്‍ നല്‍കിയ മറുപടിയാകട്ടെ ഇങ്ങനെയായിരുന്നു. വരൂ, വന്ന് എങ്ങനെ റണ്‍സെടുക്കണമെന്ന് ഞങ്ങളെ പഠിപ്പിക്കൂ, താങ്കള്‍ക്കതറിയാമെന്ന് ഞങ്ങള്‍ക്കറിയാം.

Scroll to load tweet…

ശീഖര്‍ ധവാന്റെ മോശം ഫോമിനെത്തുടര്‍ന്നാണ് രാഹുല്‍ ഓപ്പണറായി എത്തിയത്. സമീപകാലത്ത് ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും മികച്ച പ്രകടനം പുറത്തെടുത്ത രാഹുലിന് പക്ഷെ ഈ വര്‍ഷം അത്ര മികച്ച പ്രകടനങ്ങളുണ്ടായിരുന്നില്ല. ഈ വര്‍ഷം കളിച്ച 10 ഇന്നിംഗ്സില്‍ രണ്ട് അര്‍ധസെഞ്ചുറി മാത്രമാണഅ രാഹുലിന്റെ സമ്പാദ്യം.

പൂനെ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സിലെ ബാറ്റിംഗ് തകര്‍ച്ചയ്ക്ക് തുടക്കമിട്ടത് കെ എല്‍ രാഹുലിന്റെ വിക്കറ്റ് വീണതോടെയായിരുന്നു. 94/3 എന്ന നിലയില്‍ നിന്ന് ഇന്ത്യ 105ന് ഓള്‍ ഔട്ടായി. 64 റണ്‍സെടുത്ത് നിന്നിരുന്ന രാഹുല്‍ സ്റ്റീവ് ഒക്കേഫേയെ സിക്സറടിക്കാനുള്ള ശ്രമത്തിലാണ് പുറത്തായത്. ഇതോടെ ഇന്ത്യയെ സ്പിന്‍വലയില്‍ കുരുക്കി ഓസീസ് മേധാവിത്വം നേടുകയും ചെയ്തു.