ബംഗലൂരു: ഓസ്ട്രേലിയക്കെതിരായ നാലാം ഏകദിനത്തില്‍ ടോസിട്ട ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് പിഴച്ചു. ടോസിട്ട നാണയം കറങ്ങാതെ നിലത്തുവീണു. എങ്കിലും ടോസ് വിളിച്ച സ്മിത്തിന് പിഴച്ചില്ല. ടോസ് നേടിയ സ്മിത്ത് ബാറ്റിംഗ് തെരഞ്ഞെടുക്കുകയും ചെയ്തു.

ടോസിട്ട നാണയം കറങ്ങാതിരുന്നത് അല്‍പനേരം സ്മിത്തിനെയും കമന്റേറ്ററായ സഞ്ജയ് മഞ്ജരേക്കറെയും ചിരിപ്പിക്കുകയും ചെയ്തു. എന്തായാലും ടോസിലെ ഭാഗ്യം ഓസീസിനെ ബാറ്റിംഗിലും തുണച്ചു.

ഓപ്പണര്‍മാര്‍ മികച്ച തുടക്കമിട്ടതോടെ ഓസീസ് ഈ പരമ്പരയിലെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. ടോസില്‍ പിഴച്ച കോലിക്ക് കളിയില്‍ പിഴയ്ക്കുമോ എന്നാണ് ഇനി ആരാധകര്‍ ഉറ്റുനോക്കുന്നത്.