Asianet News MalayalamAsianet News Malayalam

അഡ്‌ലെയ്ഡില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് അശുഭ വാര്‍ത്ത

ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് വ്യാഴാഴ്ച അഡ്‌ലെയ്ഡില്‍ തുടക്കമാവാനിരിക്കെ ഇന്ത്യയെ കാത്തിരിക്കുന്നത് അശുഭ വാര്‍ത്ത. പച്ചപ്പ് നിറഞ്ഞ പിച്ചൊരുക്കി ഇന്ത്യയെ വീഴ്ത്താനാണ് ഓസീസ് തന്ത്രം. പുല്ലുള്ള പിച്ചായിരിക്കും അഡ്‌ലെയ്ഡിലേതെന്ന് ക്യൂറേറ്ററായ ഡാമിയന്‍ ഹൗ പറഞ്ഞു. അവസാനം അഡ്‌ലെയ്ഡില്‍ നടന്ന മൂന്ന് ടെസ്റ്റുകളും ഡേ നൈറ്റ് ടെസ്റ്റുകളായിരുന്നു. എന്നാല്‍ ഇന്ത്യക്കെതിരെയുള്ള ഡേ മത്സരമാണ്.

India vs Australia Lush Green Wicket awaits India at Adelaide
Author
Adelaide SA, First Published Dec 3, 2018, 12:13 PM IST

അഡ്‌ലെയ്ഡ്: ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് വ്യാഴാഴ്ച അഡ്‌ലെയ്ഡില്‍ തുടക്കമാവാനിരിക്കെ ഇന്ത്യയെ കാത്തിരിക്കുന്നത് അശുഭ വാര്‍ത്ത. പച്ചപ്പ് നിറഞ്ഞ പിച്ചൊരുക്കി ഇന്ത്യയെ വീഴ്ത്താനാണ് ഓസീസ് തന്ത്രം. പുല്ലുള്ള പിച്ചായിരിക്കും അഡ്‌ലെയ്ഡിലേതെന്ന് ക്യൂറേറ്ററായ ഡാമിയന്‍ ഹൗ പറഞ്ഞു. അവസാനം അഡ്‌ലെയ്ഡില്‍ നടന്ന മൂന്ന് ടെസ്റ്റുകളും ഡേ നൈറ്റ് ടെസ്റ്റുകളായിരുന്നു. എന്നാല്‍ ഇന്ത്യക്കെതിരെയുള്ള ഡേ മത്സരമാണ്.

ഡേ നൈറ്റ് മത്സരത്തില്‍ പിങ്ക് പന്തില്‍ ബൗള്‍ ചെയ്യുന്ന പേസര്‍മാര്‍ക്ക് അധിക ആനുകൂല്യം ലഭിച്ചിരുന്നു. ഡേ മത്സരമാണെങ്കിലും ബൗളര്‍മാര്‍ക്ക് ഇതേ ആനുകൂല്യം പ്രതീക്ഷിക്കാമെന്ന് ഡാമിയന്‍ ഹൗ വ്യക്തമാക്കി. ഡേ നൈറ്റ് മത്സരത്തിന് ഒരുക്കുന്നതുപോലെ തന്നെയാണ് ഇത്തവണയും പിച്ചൊരുക്കിയിരിക്കുന്നത്. ഏക വ്യത്യാസം മത്സരം നേരത്തെ തുടങ്ങുമെന്നത് മാത്രമാണെന്നും ഹൗ വ്യക്തമാക്കി.

2015ലാണ് അഡ്‌ലെയ്ഡില്‍ ന്യൂസിലന്‍ഡിനെതിരെ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് നടന്നത്. ആ മത്സരം വെറും മൂന്ന് ദിവസം മാത്രമാണ് നീണ്ടു നിന്നത്. 2016ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ഡേ നൈറ്റ് ടെസ്റ്റ് നാലാം ദിവസം പൂര്‍ത്തിയായി. ആഷസില്‍ കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരെ നടന്ന ഡേ നൈറ്റ് ടെസ്റ്റാകട്ടെ അഞ്ചാം ദിനം ആദ്യ സെഷനില്‍ അവസാനിച്ചു.

ഇന്ത്യ ഡേ നൈറ്റ് ടെസ്റ്റ് കളിക്കാന്‍ വിസമ്മതിച്ചാനാലാണ് മത്സരം ഡേ ടെസ്റ്റാക്കിയത്. പച്ചപ്പ് നിറഞ്ഞ പിച്ച് ഓസീസ് പേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍‌വുഡ്, പാറ്റ് കമിന്‍സ് എന്നിവരെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും 20 വിക്കറ്റുകളും വീഴ്ത്തിയ ബൗളിംഗ് നിരയാണ് ഇന്ത്യക്കുമുള്ളതെന്ന് ഓസീസിനും ഭീഷണിയാണ്.

Follow Us:
Download App:
  • android
  • ios