Asianet News MalayalamAsianet News Malayalam

വിക്കറ്റിന് പിന്നില്‍ 'വാവിട്ട വാക്കും കൈവിട്ട കളിയും' തുടര്‍ന്ന് റിഷഭ് പന്ത്

വ്യക്തിഗത സ്കോര്‍ 24ല്‍ നില്‍ക്കെയാണ് മാര്‍ഷിനെ റിഷഭ് പന്ത് കൈവിട്ടത്. ആ സമയം 186/4 എന്ന നിലയിലായിരുന്നു ഓസീസ്. പിന്നീട് വക്തിഗത സ്കോറിലേക്ക് 21 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തശേഷമാണ് വിഹാരി തന്നെ മാര്‍ഷിനെ സ്ലിപ്പില്‍ രഹാനെയുടെ കൈകളിലെത്തിച്ചത്.

India vs Australia Rishabh Pant spills a simple catch to give Shaun Marsh a life
Author
Perth WA, First Published Dec 14, 2018, 7:43 PM IST

പെര്‍ത്ത്: അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ 11 ക്യാച്ചുകളുമായി ലോക റെക്കോര്‍ഡ് പ്രകടനത്തിനൊപ്പമെത്തിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് പെര്‍ത്തിലെ ബൗണ്‍സുള്ള പിച്ചില്‍ പിഴച്ചു. പേസര്‍മാരുടെ ചില പന്തുകള്‍ പന്തിന്റെ തലക്കുമീതെ പറന്നപ്പോള്‍ ഹനുമാ വിഹാരിയുടെ പന്തില്‍ ഷോണ്‍ മാര്‍ഷ് നല്‍കിയ അനായാസ ക്യാച്ച് പന്ത് കൈവിടുകയും ചെയ്തു.

വ്യക്തിഗത സ്കോര്‍ 24ല്‍ നില്‍ക്കെയാണ് മാര്‍ഷിനെ റിഷഭ് പന്ത് കൈവിട്ടത്. ആ സമയം 186/4 എന്ന നിലയിലായിരുന്നു ഓസീസ്. പിന്നീട് വക്തിഗത സ്കോറിലേക്ക് 21 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തശേഷമാണ് വിഹാരി തന്നെ മാര്‍ഷിനെ സ്ലിപ്പില്‍ രഹാനെയുടെ കൈകളിലെത്തിച്ചത്. അപ്പോഴേക്കും ഓസീസ് സ്കോര്‍ 232ല്‍ എത്തിയിരുന്നു.

ആദ്യ ടെസ്റ്റില്‍ വിക്കറ്റിന് പിന്നില്‍ നിന്ന് ഓസീസ് ബാറ്റ്സ്മാന്‍മാരെ പ്രകോപിപ്പിച്ച പന്ത് പെര്‍ത്തിലും പതിവ് തുടര്‍ന്നു. ഓസീസ് ഓപ്പണര്‍മാര്‍ ഓപ്പണിംഗ് വിക്കറ്റില്‍ 50 റണ്‍സടിച്ചപ്പോള്‍ ഓരോ പന്തിനും വിക്കറ്റിന് അടുത്തേക്ക് വന്ന് പന്ത് ബൗളര്‍മാരെ പ്രചോദിപ്പിച്ചുകൊണ്ടിരുന്നു. എന്നാല്‍ റിഷഭ് പന്തിന്റെ പ്രകോപനത്തിലൊന്നും പതറാതിരുന്ന ഫിഞ്ചും ഹാരിസും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് വേര്‍പിരിഞ്ഞത്.

Follow Us:
Download App:
  • android
  • ios