ഈ ടീമില്‍ ധോണിയുടെ സ്ഥാനത്തെക്കുറിച്ച് ഞങ്ങള്‍ക്കാര്‍ക്കും സംശയമില്ല. അദ്ദേഹം ഈ ടീമിന്റെ അവിഭാജ്യ ഘടകമാണ്. ഇന്നത്തെ ധോണിയുടെ ഇന്നിംഗ്സ് ക്ലാസിക് ആയിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ മനസില്‍ എന്താണെന്ന് അദ്ദേഹത്തിന് മാത്രമെ അറിയൂ

അഡ്‌ലെയ്ഡ്: ഇന്ത്യന്‍ ടീമില്‍ ധോണിയുടെ സ്ഥാനം ചോദ്യം ചെയ്യുന്നവര്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഓസ്ട്രേലിയയെ കീഴടക്കിയശേഷം സമ്മാനദാനച്ചടങ്ങിലാണ് ധോണിയുടെ ഇന്നിംഗ്സിനെക്കുറിച്ച് കോലി മറുപടി പറഞ്ഞത്.

Add Asianetnews as a Preferred SourcegooglePreferred

ഈ ടീമില്‍ ധോണിയുടെ സ്ഥാനത്തെക്കുറിച്ച് ഞങ്ങള്‍ക്കാര്‍ക്കും സംശയമില്ല. അദ്ദേഹം ഈ ടീമിന്റെ അവിഭാജ്യ ഘടകമാണ്. ഇന്നത്തെ ധോണിയുടെ ഇന്നിംഗ്സ് ക്ലാസിക് ആയിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ മനസില്‍ എന്താണെന്ന് അദ്ദേഹത്തിന് മാത്രമെ അറിയൂ. കണക്കുകൂട്ടിയുള്ള കളിയാണ് അദ്ദേഹത്തിന്റെ എപ്പോഴത്തെയും സവിശേഷത. വലിയ ഷോട്ടുകള്‍ കളിക്കുന്നതും അതുപോലെ കണക്കുകൂട്ടിതന്നെയാണ്.

അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍. ഒപ്പം ദിനേശ് കാര്‍ത്തിക്കിനും. കാര്‍ത്തിക്കിന്റെ ഇന്നിംഗ്സാണ് ധോണിയുടെ സമ്മര്‍ദ്ദം കുറച്ചത്. ക്രീസിലെത്തിയപാടെ എന്താണ് ചെയ്യേണ്ടതെന്ന് കാര്‍ത്തിക്കിന് കൃത്യമായി അറിയാമായിരുന്നു. ധോണിയാകട്ടെ പതിവുപോലെ ശാന്തനായി നിലയുറപ്പിച്ചു. ഈ രാത്രി ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഏറെ പ്രത്യേകതയുള്ളതാണ്-കോലി പറഞ്ഞു.