ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര തോറ്റെങ്കിലും കഴിഞ്ഞ 20 വര്‍ഷത്തിനിടെ വിദേശപരമ്പരകളില്‍ മികച്ച പ്രകടനം നടത്തുന്ന ടീമാണ് വിരാട് കോലിയുടെ നേതൃത്വത്തിലുള്ളതെന്ന വിശദീകരണവുമായി ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി. കഴിഞ്ഞ മൂന്നു വര്‍ഷത്തെ മാത്രം കണക്കെടുത്താല്‍ വിദേശത്ത് ഇന്ത്യ ഒമ്പത് ടെസ്റ്റുകള്‍ ജയിച്ചെന്നും മൂന്ന് പരമ്പരകള്‍(വെസ്റ്റ് ഇന്‍ഡീസിനും, ശ്രീലങ്കക്കുമെതിരെ)നേടിയെന്നും അഞ്ചാം ടെസ്റ്റിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രവി ശാസ്ത്രി പറഞ്ഞു.
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര തോറ്റെങ്കിലും കഴിഞ്ഞ 20 വര്‍ഷത്തിനിടെ വിദേശപരമ്പരകളില്‍ മികച്ച പ്രകടനം നടത്തുന്ന ടീമാണ് വിരാട് കോലിയുടെ നേതൃത്വത്തിലുള്ളതെന്ന വിശദീകരണവുമായി ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി. കഴിഞ്ഞ മൂന്നു വര്‍ഷത്തെ മാത്രം കണക്കെടുത്താല്‍ വിദേശത്ത് ഇന്ത്യ ഒമ്പത് ടെസ്റ്റുകള്‍ ജയിച്ചെന്നും മൂന്ന് പരമ്പരകള്‍(വെസ്റ്റ് ഇന്‍ഡീസിനും, ശ്രീലങ്കക്കുമെതിരെ)നേടിയെന്നും അഞ്ചാം ടെസ്റ്റിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രവി ശാസ്ത്രി പറഞ്ഞു.
ഇത്രയും ചുരുങ്ങിയ കാലത്തിനിടെ വിദേശ പരമ്പരകളില്‍ ഇത്രയും മികവുറ്റ പ്രകടനം നടത്തുന്ന ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ രണ്ട് ദശകത്തിനിടെ കണ്ടിട്ടില്ല. ഫിനിഷിംഗ് ലൈനിന് തൊട്ടടുത്താണ് നമ്മള്‍ പല മത്സരങ്ങളിലും വീണുപോയത്. അപ്പോഴും ചില കടുപ്പമേറിയ ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടിവരും. വിജയവരക്ക് തൊട്ടടുത്ത് വീണുപോവുന്ന രീതി മാറണമെങ്കില്‍ ടീം മാനസികമായി കരുത്തരായെ മതിയാവു. വിദേശത്ത് പലപ്പോഴും നമ്മള്‍ വിജയത്തിനടുത്തെത്തുകയും എതിരാളികളെ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്. ഇനി അതിന്റെ കാലം കഴിഞ്ഞു. ഇനി വിജയങ്ങളാണ് വേണ്ടത്.
ടെസ്റ്റ് പരമ്പര ഇപ്പോള്‍ 3-1 ആണ്. ഇതിനര്‍ഥം ഇന്ത്യ മോശം കളിയാണ് കളിച്ചത് എന്നല്ല. ഇത് 2-2 ആക്കാനും കഴിയുമായിരുന്നു. ടീമംഗങ്ങള്‍ക്കും ഇതറിയാം. അവര്‍ ശരിക്കും മുറിവേറ്റവരാണ്. പ്രത്യേകിച്ചും അവസാന കളിക്കുശേഷം. ഷോട്ട് സെലക്ഷനാണ് പലപ്പോഴും നമ്മുടെ ബാറ്റ്സ്മാന്‍മാരെ ചതിച്ചത്. മികച്ച നിലയില്‍ നിന്നും കൂട്ടത്തകര്‍ച്ചയിലേക്ക് വീണതും മോശം ഷോട്ട് സെലക്ഷന്‍ കൊണ്ടുതന്നെ. നാലാം ടെസ്റ്റില്‍ മോയിന്‍ അലിയായിരുന്നു രണ്ട് ടീമുകളും തമ്മിലുള്ള പ്രധാന വ്യത്യാസം. പിച്ചിലെ വിള്ളലുകളില്‍ കൃത്യമായി പന്തെറിയാന്‍ അലിക്കായെന്നും രവി ശാസ്ത്രി പറഞ്ഞു.
