തന്റെ 56-ാം ഏകദിനത്തിലാണ് ഷമി 100 വിക്കറ്റ് നേട്ടത്തിലെത്തിയത്. 59 ഏകദിനങ്ങളില്‍ 100 വിക്കറ്റ് തികച്ച ഇര്‍ഫാന്‍ പത്താന്റെ പേരിലായിരുന്നു ഇതിന് മുന്‍പത്തെ ഇന്ത്യന്‍ റെക്കോര്‍ഡ്.

നേപ്പിയര്‍: ന്യൂസിലന്‍ഡ് മുന്‍നിരയെ എറിഞ്ഞിട്ട മൂന്ന് വിക്കറ്റ് പ്രകടമനത്തിലൂടെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് ഇന്ത്യന്‍ റെക്കോര്‍ഡ്. ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്ടിലിനെ ബൗള്‍ഡാക്കിയ ഷമി ഏകദിന ക്രിക്കറ്റില്‍ 100 വിക്കറ്റ് തികച്ചു. ഏകദിനങ്ങളില്‍ അതിവേഗം 100 വിക്കറ്റ് തികയ്ക്കുന്ന ഇന്ത്യന്‍ ബൗളറെന്ന നേട്ടവും ഇതോടെ ഷമി സ്വന്തമാക്കി.

തന്റെ 56-ാം ഏകദിനത്തിലാണ് ഷമി 100 വിക്കറ്റ് നേട്ടത്തിലെത്തിയത്. 59 ഏകദിനങ്ങളില്‍ 100 വിക്കറ്റ് തികച്ച ഇര്‍ഫാന്‍ പത്താന്റെ പേരിലായിരുന്നു ഇതിന് മുന്‍പത്തെ ഇന്ത്യന്‍ റെക്കോര്‍ഡ്. സഹീര്‍ ഖാന്‍(65 മത്സരം), അജിത് അഗാര്‍ക്കര്‍(67 മത്സരം) ജവഗല്‍ ശ്രീനാഥ്(68 മത്സരം) എന്നിവരാണ് അതിവേഗം 100 വിക്കറ്റിലെത്തിയ ആദ്യ മറ്റ് ഇന്ത്യന്‍ ബൗളര്‍മാര്‍.

രാജ്യാന്തര ക്രിക്കറ്റില്‍ അതിവേഗം 100 വിക്കറ്റ് തിയ്ക്കുന്ന ആറാമത്തെ ബൗളറാണ് ഷമി. 44 ഏകദിനങ്ങളില്‍ നിന്ന് 100 വിക്കറ്റ് തികച്ച അഫ്ഗാന്‍ സ്പിന്നര്‍ റഷീദ് ഖാനാണ് ഏകദിന ക്രിക്കറ്റില്‍ അതിവേഗം 100 വിക്കറ്റ് തികച്ച ബൗളര്‍. മിച്ചല്‍ സ്റ്റാര്‍ക്ക്(52), സഖ്‌ലിയന്‍ മുഷ്താഖ്(53), ഷെയ്ന്‍ ബോണ്ട്(54), ബ്രെറ്റ് ലീ(55) എന്നിവര്‍ക്ക് പുറകില്‍ ട്രെന്‍റ് ബോള്‍ട്ടിനൊപ്പമാണ് രാജ്യാന്തര ക്രിക്കറ്റില്‍ ഷമിയിപ്പോള്‍.