ജൊഹ്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. രണ്ടാം ടെസ്റ്റ് കളിച്ച ടീമില്‍ രണ്ട് മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. രോഹിത് ശര്‍മക്കു പകരം അജിങ്ക്യാ രഹാനെ മധ്യനിരയില്‍ മടങ്ങിയെത്തിയപ്പോള്‍ അശ്വിന് പകരം ഭുവനേശ്വര്‍കുമാര്‍ ടീമിലെത്തി.
പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളിലും നിര്‍ണായക ടോസ് ഇന്ത്യക്ക് നഷ്ടമായിരുന്നു. പേസ് ബൗളര്‍മാര്‍ക്ക് ആനുകൂല്യം ലഭിക്കുന്ന പിച്ചില്‍ അഞ്ച് പേസര്‍മാരുമായാണ് ഇന്ത്യ ഇറങ്ങുന്നത്. പാര്‍ഥിവ് പട്ടേല്‍ സ്ഥാനം നിലനിര്‍ത്തിയെന്നതും ശ്രദ്ധേയമാണ്. ദക്ഷിണാഫ്രിക്കന്‍ ടീമിലും സ്പിന്നര്‍മാരില്ല. കേശവ് മഹാരാജിന് പകരം ആന്‍ഡിലെ ഫെലുക്വായോയെ ദക്ഷിണാഫ്രിക്ക അന്തിമ ഇലവനിലെടുത്തു.
ആദ്യ രണ്ടു ടെസ്റ്റുകളും തോറ്റ ഇന്ത്യക്ക് പരമ്പര നഷ്ടമായി കഴിഞ്ഞു. മൂന്നാം ടെസ്റ്റെങ്കിലും ജയിച്ച് മാനം കാക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ ഇറങ്ങുന്നത്.
