കൊല്‍ക്കത്ത: കൊല്‍ക്കത്ത ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ്. നാലാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 172 റണ്‍സിന് മറുപടിയായി ലങ്ക എട്ടു വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സെടുത്തിട്ടുണ്ട്. രണ്ടു വിക്കറ്റ് ശേഷിക്കെ ലങ്കയ്ക്ക് ഇപ്പോള്‍ 91 റണ്‍സിന്റെ ലീഡുണ്ട്. 43 റണ്‍സുമായി രങ്കണ ഹെറാത്തും 10 റണ്‍സോടെ ലക്‌മലും ക്രീസില്‍.

165/4 എന്ന സ്കോറില്‍ നാലാം ദിനം ക്രീസിലെത്തിയ ലങ്കയെ ദിനേശ് ചണ്ഡിമലും(28), ഡിക്‌വെല്ലയും ചേര്‍ന്ന് 200 കടത്ത. ഇരുവരെയും വീഴ്‌ത്തി ഷാമി ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ഹെറാത്ത് പിടിച്ചു നിന്നു. ഷനകയെ(0) ഭുവനേശ്വര്‍ കുമാറും പേരെരയും ഷാമിയും മടക്കിയതോടെ ലങ്കന്‍ ലീഡ് 50 കടക്കില്ലെന്ന് കരുതിയെങ്കിലും ലക്‌മലിനെ കൂട്ടുപിടിച്ച് ഹെറാത്ത് ലങ്കയെ 250 കടത്തി.