കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ഏക ട്വന്റി 20 മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. മഴമൂലം മത്സരം വൈകിയാണ് തുടങ്ങുന്നത്. അഞ്ചാം ഏകദിനം കളിച്ച ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ഓപ്പണര്‍ അജിങ്ക്യാ രഹാനെ, പേസ് ബൗളര്‍ ശര്‍ദ്ദുല്‍ ഠാക്കൂര്‍ എന്നിവര്‍ അന്തിമമ ഇലവനില്‍ ഇടം നേടിയില്ല. ഇവര്‍ക്ക് പകരം കെഎല്‍ രാഹുലും അക്ഷര്‍ പട്ടേലും ടീമിലെത്തി.
പൂര്‍ണ കായികക്ഷമത വീണ്ടെടുക്കാത്ത ഹര്‍ദ്ദീക് പാണ്ഡ്യയെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയില്ല. നാലു മാറ്റങ്ങലുമായാണ് ലങ്ക ഇറങ്ങുന്നത്. സീക്കുഗെ, തിസാര പേരേര, ഷനക, ഉദാന എന്നിവര്‍ ലങ്കന്‍ ടീമിലെത്തി. ടെസ്റ്റ്, ഏകദിന പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയ ലങ്ക ആദ്യ ജയം തേടിയാണ് ഇറങ്ങുന്നതെങ്കില്‍ ട്വന്റി-20യും ജയിച്ച് സമ്പൂര്‍ണ ജയമാണ് കോലിയും സംഘവും ലക്ഷ്യമിടുന്നത്.
