രാജ്കോട്ട് ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെ ഇന്നിംഗ്സിനും 272 റണ്‍സിനും കീഴടക്കിയതോടെ വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം കുറിച്ചത് പുതിയ ചരിത്രം. ടെസ്റ്റില്‍ ഇന്ത്യയുടെ എക്കാലത്തെയും വലിയ നിജയമാണ് ഇന്ന് വിന്‍ഡീസിനെതിരെ നേടിയത്.

രാജ്കോട്ട്: രാജ്കോട്ട് ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെ ഇന്നിംഗ്സിനും 272 റണ്‍സിനും കീഴടക്കിയതോടെ വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം കുറിച്ചത് പുതിയ ചരിത്രം. ടെസ്റ്റില്‍ ഇന്ത്യയുടെ എക്കാലത്തെയും വലിയ നിജയമാണ് ഇന്ന് വിന്‍ഡീസിനെതിരെ നേടിയത്.

 ഈ വര്‍ഷം ബംഗലൂരുവില്‍ അഫ്ഗാനിസ്ഥാനെ ഇന്നിംഗ്സിനും 262 റണ്‍സിനും തകര്‍ത്തതായിരുന്നു ഇതുവരെയുള്ള ഏറ്റവും വലിയ വിജയം. എന്നാല്‍ അഫ്ഗാന്റെ പോരാട്ടവീര്യംപോലും പുറത്തെടുക്കാതിരുന്ന വിന്‍ഡീസ് രണ്ട് ഇന്നിംഗ്സിലും 50 ഓവര്‍ പോലും തികച്ച് ബാറ്റ് ചെയ്തില്ല.

ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 649/9 ന് മറുപടിയായി ഒന്നാം ഇന്നിംഗ്സില്‍ 181 റണ്‍സും രണ്ടാം ഇന്നിഗ്സില്‍ 196 റണ്‍സും നേടാനെ വിന്‍ഡീസിന് കഴിഞ്ഞുളളു. ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ ഒന്നാമതും വിന്‍ഡീസ് എട്ടാമതുമാണെങ്കിലും പഴയ പ്രതാപത്തിന്റെ നിഴല്‍ മാത്രമാണ് ഈ വിന്‍ഡീസ് ടിമെന്ന് ഇന്ത്യയുടെ വമ്പന്‍ജയം ഒരിക്കല്‍കൂടി അടിവരയിട്ടു.