കിംഗ്സ്റ്റണ്‍: രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യയ്ക്ക് 304 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ്. മൂന്നാം ദിവസം മഴമൂലം കളി അവസാനിപ്പിക്കുന്പോൾ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തില്‍ 500 റണ്‍സെന്ന നിലയിലായിരുന്നു. 

ഇന്ത്യയ്ക്കു വേണ്ടി 108 റൺസുമായി അജിങ്ക്യ രഹാനെ പുറത്താകാതെ നിന്നു.5 ന് 358 എന്ന നിലയിലാണ് ഇന്ത്യ ഇന്നലെ ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. ഒന്നാം ഇന്നിംഗ്സില്‍ വെസ്റ്റ് ഇന്‍ഡീസ് 196 റണ്‍സിന് പുറത്തായിരുന്നു.