രാജ്കോട്ട് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് സ്കോറിന് മുന്നില്‍ തകര്‍ന്നടിഞ്ഞ വെസ്റ്റ് ഇന്‍ഡീസിന് ഫോളോ ഓണ്‍. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 649 റണ്‍സിന് മറുപടിയായി വിന്‍ഡീസ് മൂന്നാം ദിനം ആദ്യ സെഷനില്‍ തന്നെ 181 റണ്‍സിന് ഓള്‍ ഔട്ടായി. 48 ഓവര്‍ മാത്രമാണ് വിന്‍ഡീസ് ഇന്നിംഗ്സ് നീണ്ടുനിന്നത്. 468 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യ വിന്‍ഡീസിനെ ഫോളോ ഓണ്‍ ചെയ്യിക്കുകയായിരുന്നു.
രാജ്കോട്ട്: രാജ്കോട്ട് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് സ്കോറിന് മുന്നില്‍ തകര്‍ന്നടിഞ്ഞ വെസ്റ്റ് ഇന്‍ഡീസിന് ഫോളോ ഓണ്‍. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 649 റണ്‍സിന് മറുപടിയായി വിന്‍ഡീസ് മൂന്നാം ദിനം ആദ്യ സെഷനില്‍ തന്നെ 181 റണ്‍സിന് ഓള്‍ ഔട്ടായി. 48 ഓവര്‍ മാത്രമാണ് വിന്‍ഡീസ് ഇന്നിംഗ്സ് നീണ്ടുനിന്നത്. 468 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യ വിന്‍ഡീസിനെ ഫോളോ ഓണ്‍ ചെയ്യിക്കുകയായിരുന്നു.
ഇന്ത്യക്കായി നാലുവിക്കറ്റെടുത്ത അശ്വിനും രണ്ട് വിക്കറ്റെടുത്ത മുഹമ്മദ് ഷാമിയും ബൗളിംഗില്‍ തിളങ്ങിയ. ഉമേഷ് യാദവ്, ജഡേജ, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. മൂന്നാം ദിനം 53 റണ്‍സെടുത്ത റോസ്റ്റണ്‍ ചേസ് മാത്രമാണ് വിന്‍ഡീസ് നിരയില്‍ ചെറുത്തുനിന്നത്. 47 റണ്‍സെടുത്ത കീമോ പോളിനൊപ്പം ഏഴാം വിക്കറ്റില്‍ ചേസ് 73 രണ്‍സ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ചേസിനെ അശ്വിനും കീമോ പോളിനെ ഉമേയ് യാദവും മടക്കിയതോടെ വിന്‍ഡീസ് ചെറുത്തുനില്‍പ്പ് അവസാനിച്ചു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് ലീഡ് മറികടക്കാന്‍ പോലും 400 റണ്‍സിന് മുകളില്‍ റണ്‍സടിക്കേണ്ട വിന്‍ഡീസ് അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഇന്നിംഗ്സ് തോല്‍വിയിലേക്ക് നീങ്ങാനാണ് സാധ്യത.
