ഇന്ത്യയ്‌ക്കെതിരേ രണ്ടാം ടെസ്റ്റിലും വിന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് ആദ്യദിനം ചായക്ക് പിരിയുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെന്ന നിലയിലാണ്. 50 റണ്‍സോടെ റോസ്റ്റണ്‍ ചേസും 10 റണ്‍സുമായി ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറും ക്രീസില്‍. 113/5 എന്ന നിലയില്‍ തകര്‍ന്ന വിന്‍ഡീസിനെ ആറാം വിക്കറ്റില്‍ ഡൗറിച്ച്-ചേസ് സഖ്യം കൂട്ടിച്ചേര്‍ത്ത 69 റണ്‍സാണ് ഭേദപ്പെട്ട നിലയിലെത്തിച്ചത്.
ഹൈദരാബാദ്: ഇന്ത്യയ്‌ക്കെതിരേ രണ്ടാം ടെസ്റ്റിലും വിന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് ആദ്യദിനം ചായക്ക് പിരിയുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെന്ന നിലയിലാണ്. 50 റണ്‍സോടെ റോസ്റ്റണ്‍ ചേസും 10 റണ്‍സുമായി ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറും ക്രീസില്‍. 113/5 എന്ന നിലയില്‍ തകര്‍ന്ന വിന്‍ഡീസിനെ ആറാം വിക്കറ്റില്‍ ഡൗറിച്ച്-ചേസ് സഖ്യം കൂട്ടിച്ചേര്‍ത്ത 69 റണ്‍സാണ് ഭേദപ്പെട്ട നിലയിലെത്തിച്ചത്.
ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് (14), കീറണ്‍ പവല്‍ (22), ഷായ് ഹോപ് (36), ഹെറ്റ്മെര്‍(12), ആംബ്രിസ്(18), ഡൗറിച്ച്(30) എന്നിവരുടെ വിക്കറ്റുകളാണ് വെസ്റ്റ് ഇന്‍ഡീസിന് നഷ്ടമായത്. ഇന്ത്യക്കായി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഉമേഷ് യാദവ് ഒരു വിക്കറ്റെടുത്തു. കീറോണ്‍ പവലിനെ വീഴ്ത്തി ആര്‍. അശ്വിനാണ് വിന്‍ഡീസിന്റെ തകര്‍ച്ചക്ക് തുടക്കമിട്ടത്.
അതേസമയം, അരങ്ങേറ്റക്കാരന്‍ ഷാര്‍ദുല്‍ ഠാക്കൂര്‍ തുടക്കത്തില്‍ തന്നെ പരിക്കേറ്റ് മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. ഷമിയെ പുറത്തിരുത്തി ഠാകൂറിന് അവസരം നല്‍കിയാണ് ഇന്ത്യ ഇറങ്ങിയത്. ഇന്ത്യന്‍ ടീമില്‍ വേറ്റെ മാറ്റങ്ങളൊന്നുമില്ല. രാജ്‌കോട്ടില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചിരുന്നു.
