വിന്‍ഡീസിനോട് ദയയില്ലെന്ന് പ്രഖ്യാപിച്ച് ഇന്ത്യ. രണ്ടാം ടെസ്റ്റിനുള്ള അവസാന പന്ത്രണ്ടിലും മാറ്റമില്ല. കോലി നാളെ കളിക്കും. അരങ്ങേറ്റത്തിന് അഗര്‍വ്വാള്‍ കാത്തിരിക്കണം.
ഹൈദരാബാദ്: വെസ്റ്റ് ഇൻഡീസിനെതിരെ നാളെ തുടങ്ങുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യയുടെ പന്ത്രണ്ടംഗ ടീമിനെ പ്രഖ്യാപിച്ചു. ക്യാപ്റ്റൻ വിരാട് കോലി കളിക്കും. ഇതോടെ കർണാടക താരം മായങ്ക് അഗർവാൾ അരങ്ങേറ്റത്തിനായി കാത്തിരിക്കണം.
കോലിക്ക് വിശ്രമം നൽകി മായങ്കിനെ കളിപ്പിച്ചേക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ആദ്യടെസ്റ്റിൽ ജയിച്ച ടീമിൽ ഇന്ത്യ മാറ്റം വരുത്തിയിട്ടില്ല. ഹൈദരാബാദിലാണ് രണ്ടാം ടെസ്റ്റ്. ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഇന്നിംഗ്‌സിനും റണ്‍സിനും വിജയിച്ചിരുന്നു.
Scroll to load tweet…
