ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് 37-ാം ഏകദിന സെഞ്ചുറി. 106 പന്തില്‍ 10 ബൗണ്ടറികള്‍ സഹിതമാണ് നൂറ് തികച്ചത്. അതിവേഗം പതിനായിരം റണ്‍സ് തികച്ച താരമെന്ന നേട്ടം മത്സരത്തിനിടെ കോലി സ്വന്തമാക്കിയിരുന്നു.
വിശാഖപട്ടണം: വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് സെഞ്ചുറി. 106 പന്തില്‍ 10 ബൗണ്ടറികള്‍ സഹിതമാണ് കോലി 37-ാം ഏകദിന സെഞ്ചുറിയിലെത്തിയത്. അതിവേഗം പതിനായിരം റണ്‍സ് തികച്ച താരമെന്ന നേട്ടം മത്സരത്തിനിടെ കോലി സ്വന്തമാക്കിയിരുന്നു. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെയാണ് കോലി പിന്നിലാക്കിയത്.
44 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ അഞ്ച് വിക്കറ്റിന് 256 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. തുടക്കത്തില്‍ രണ്ട് വിക്കറ്റിന് 40 റണ്‍സ് എന്ന നിലയിലായിരുന്ന ഇന്ത്യയെ കോലി- റായ്‌ഡു സഖ്യം കരകയറ്റുകയായിരുന്നു. ഇന്ത്യക്കായി റായ്‌ഡു അര്‍ദ്ധ സെഞ്ചുറി നേടിയപ്പോള്‍ ധോണിക്കും പന്തിനും മത്സരം നിരാശയായി. രോഹിത്(4), ധവാന്‍(29), റായ്‌ഡു(73), ധോണി(20), പന്ത്(17) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
