വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ അരങ്ങേറ്റത്തില്‍ സെഞ്ചുറി അടിച്ച് പൃഥ്വി ഷായും അര്‍ധസെഞ്ചുറി അടിച്ച് ക്യാപ്റ്റന്‍ വിരാട് കോലിയും പുതിയ റെക്കോര്‍ഡിട്ടപ്പോള്‍ പൂജ്യത്തിന് പുറത്തായ കെ എല്‍ രാഹുലിന്റെ പേരില്‍ നാണക്കേടിന്റെ റെക്കോര്‍ഡ്. ടെസ്റ്റ് അരങ്ങേറ്റത്തില്‍ ഇന്ത്യക്കായി സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റെക്കോര്‍ഡാണ് പൃഥ്വി ഷാ സ്വന്തമാക്കിയത്.ടെസ്റ്റ് അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന നാലാമത്തെ ബാറ്റ്സാമാനാണ് പൃഥ്വി. ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന പ്രായംകുറഞ്ഞ രണ്ടാമത്തെ ഓപ്പണറുമാണ് പൃഥ്വി. 

രാജ്കോട്ട്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ അരങ്ങേറ്റത്തില്‍ സെഞ്ചുറി അടിച്ച് പൃഥ്വി ഷായും അര്‍ധസെഞ്ചുറി അടിച്ച് ക്യാപ്റ്റന്‍ വിരാട് കോലിയും പുതിയ റെക്കോര്‍ഡിട്ടപ്പോള്‍ പൂജ്യത്തിന് പുറത്തായ കെ എല്‍ രാഹുലിന്റെ പേരില്‍ നാണക്കേടിന്റെ റെക്കോര്‍ഡ്. ടെസ്റ്റ് അരങ്ങേറ്റത്തില്‍ ഇന്ത്യക്കായി സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റെക്കോര്‍ഡാണ് പൃഥ്വി ഷാ സ്വന്തമാക്കിയത്.ടെസ്റ്റ് അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന നാലാമത്തെ ബാറ്റ്സാമാനാണ് പൃഥ്വി. ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന പ്രായംകുറഞ്ഞ രണ്ടാമത്തെ ഓപ്പണറുമാണ് പൃഥ്വി.

99 പന്തില്‍ പൃഥ്വി നേടിയ സെഞ്ചുറി ഇന്ത്യക്കാരന്റെ രണ്ടാമത്തെ വേഗമേറിയ സെഞ്ചുറിയും ടെസ്റ്റില്‍ അരങ്ങേറ്റക്കാരന്‍ നേടുന്ന മൂന്നാമത്തെ വേഗമേറിയ സെഞ്ചുറിയുമാണ് സ്വന്തമാക്കിയത്.നാലാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ കോലി-രഹാനെ സഖ്യം ഏഴാം തവണയാണ് ടെസ്റ്റില്‍ ഇന്ത്യക്കായി സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തുന്നത്. നാലാം വിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സെഞ്ചുറി കൂട്ടുകെട്ടുകളെന്ന സച്ചിന്റെയും ഗാംഗുലിയുടെ റെക്കോര്‍ഡിനൊപ്പമാണ് ഇപ്പോള്‍ രഹാനെ-കോലി സഖ്യം.

ക്യാപ്റ്റനെന്ന നിലയിലെ‍ ടെസ്റ്റിലെ 26-ാം അര്‍ധസെഞ്ചുറിയാണ് ഇന്ന് കുറിച്ചത്. ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ചുറി നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനായി ഇതോടെ കോലി. ക്യാപ്റ്റനെന്ന നിലയില്‍ 25 അര്‍ധ സെഞ്ചുറികള്‍ നേടിയിട്ടുള്ള സുനില്‍ ഗവാസ്കറെയാണ് കോലി മറികടന്നത്. 29 അര്‍ധസെഞ്ചുറിള്‍ നേടിയിട്ടുളള ധോണിയാണഅ ഇനി കോലിക്ക് മുന്നിലുള്ളത്.

ആദ്യ ഓവറില്‍ തന്നെ പൂജ്യത്തിന് പുറത്തായ കെ എല്‍ രാഹുല്‍ ടെസ്റ്റില്‍ അരങ്ങേറ്റത്തിനുശേഷം ഇത് അഞ്ചാം തവണയാണ് ആദ്യ ഓവറില്‍ പുറത്താവുന്നത്. 2013നുശേഷം ഇത് മൂന്നാം തവണയാണ് ഹോം ടെസ്റ്റില്‍ ഇന്ത്യക്ക് ആദ്യ ഓവറില്‍ വിക്കറ്റ് നഷ്ടമാവുന്നത്. മൂന്നുതവണയും പുറത്തായത് രാഹുലായിരുന്നു.