ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനോട് 4-1ന് പരാജയപ്പെട്ടെങ്കിലും ഇന്ത്യ ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 115 പോയിന്റാണ് ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്കുള്ളത്.

ദുബായ്: ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനോട് 4-1ന് പരാജയപ്പെട്ടെങ്കിലും ഇന്ത്യ ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 115 പോയിന്റാണ് ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്കുള്ളത്. തൊട്ടടുത്ത സ്ഥാനങ്ങളിലുള്ള ദക്ഷിണാഫ്രിക്കയ്ക്കും ഓസ്‌ട്രേലിയക്കും 106 പോയിന്റ് വീതമുണ്ട്. 105 പോയിന്റുള്ള ഇംഗ്ലണ്ട് നാലമതാണ്. 

102 പോയിന്റുള്ള ന്യൂസിലന്‍ഡ് അഞ്ചാമതും 97 പോയിന്റുള്ള ശ്രീലങ്ക ആറാം സ്ഥാനത്തുമുണ്ട്. മറ്റു റാങ്കുകള്‍ ഇങ്ങനെ. പാക്കിസ്ഥാന്‍- 7, വെസ്റ്റ് ഇന്‍ഡീസ് -8, ബംഗ്ലാദേശ്- 9, സിംബാബ്‌വെ- 10