കൊല്‍ക്കത്ത: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര ഇന്ത്യ നേടുമെന്ന് മുന്‍ നായകന്‍ സൗരവ് ഗാംഗുലി. ഇന്ത്യ നാട്ടില്‍ അതിശക്തരാണെന്നും എന്നാല്‍ സന്ദര്‍ശകരെ 5-0ന് വൈറ്റ് വാഷ് ചെയ്യുക എളുപ്പമല്ലെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു. സെപ്റ്റംബര്‍ 17ന് ചെന്നൈയിലാണ് ഓസ്ട്രലിയക്കെതിരായ ആദ്യ ഏകദിനം. മാച്ച് വിന്നര്‍ യുവരാജ് സിംഗിന് ടീമില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന് സൗരവ് ഗാംഗുലി പ്രതീക്ഷ പ്രകടിപ്പിച്ചു.
സെലക്ടര്‍മാരുടെ റൊട്ടേഷന്‍ പോളിസി പ്രശംസനീയമെന്നും ഇതിലൂടെ ലോകകപ്പിന് മുന്നോടിയായി കൂടുതല്‍ യുവതാരങ്ങള്‍ക്ക് അവസരം ലഭിക്കുമെന്നും ഗാംഗുലി പറഞ്ഞു. അണ്ടര്‍17 ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ കാണാന്‍ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ എത്തുമെന്ന് ഗാംഗുലി അറിയിച്ചു.
ഗാംഗുലി സഹഉടമയായ ഐഎസ്എല്‍ ക്ലബ് അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ ഹോം സ്റ്റേഡിയം കൂടിയാണ് സാള്‍ട്ട് ലേക്ക്.
