ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് വിജയിക്കുകയായിരുന്നു. ടോസ് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് 43.3 ഓവറില്‍ 161ന് എല്ലാവരും പുറത്തായി. നതാലി സ്‌കിവറാണ് (85) ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.

മുംബൈ: ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് വിജയിക്കുകയായിരുന്നു. ടോസ് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് 43.3 ഓവറില്‍ 161ന് എല്ലാവരും പുറത്തായി. നതാലി സ്‌കിവറാണ് (85) ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. നാല് വിക്കറ്റ് വീതം നേടിയ ജുലന്‍ ഗോസ്വാമി, ശിഖ പാണ്ഡേ എന്നിവരാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. മറുപടി ബാറ്റിങ്ങില്‍ 41.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയലക്ഷ്യം മറികടന്നു.

മറുപടി ബാങ്ങില്‍ സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സുള്ളപ്പോള്‍ ഇന്ത്യക്ക് ജമീമ റോഡ്രിഗസിനെ (0) നഷ്ടമായി. എന്നാല്‍ സ്മൃതി മന്ഥാന (63), പൂനം റാവുത്ത് (32), മിതാലി രാജ് (47) എന്നിവര്‍ വിജയം പൂര്‍ത്തിയാക്കി. മിതാലിക്കൊപ്പം ദീപ്തി ശര്‍മ (6) പുറത്താവാതെ നിന്നു. ഏഴ് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു മന്ഥാനയുടെ ഇന്നിങ്‌സ്. മിതാലി എട്ട് ഫോറുകള്‍ പായിച്ചു.

മൂന്ന് മത്സരങ്ങുടെ പരമ്പരയില്‍ ആദ്യ മത്സരം 66 റണ്‍സിന് ഇന്ത്യ വിജയിച്ചിരുന്നു. മൂന്നാമത്തേയും അവസാനത്തേയും മത്സരം 28ന് മുംബൈയില്‍ തന്നെ നടക്കും. മൂന്ന് ടി20 മത്സരങ്ങളും ഇംഗ്ലണ്ട് ഇന്ത്യയില്‍ കളിക്കുന്നുണ്ട്.