ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരന്പര ഇന്ത്യ നേടി . മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക്‍ 237 റൺസ് ജയം . 4 മത്സരങ്ങളുള്ള പരന്പരയിൽ ഇന്ത്യ 2^0ന് മുന്നിലെത്തി . വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഇന്നിംഗ്സില്‍ 108 റൺസിന് പുറത്തായി . അടുത്ത ടെസ്റ്റ് ജയിച്ചാൽ ഇന്ത്യ ഐസിസി റാങ്കിംഗിൽ ഒന്നാമതെത്തും . നാലാം ദിനം 202/3 എന്ന ശക്തമായ നിലയില്‍ നിന്നാണ് വിന്‍ഡീസ് 225 റണ്‍സിന് ഓള്‍ ഔട്ടായത്. 33 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്‌ത്തിയ ഭുവനേശ്വര്‍ കുമാറാണ് വിന്‍ഡീസിനെ തകര്‍ത്തത്. നാലാം ദിനം തുടക്കത്തിലെ ബ്രാത്ത്‌വെയ്റ്റിനെയും(64) ബ്രാവോയെയും(29) നഷ്ടമായെങ്കിലും ബ്ലാക്‌വുഡും(20) സാമുവല്‍സും(48) ചേര്‍ന്ന് വിന്‍ഡീസിനെ 200 കടത്തിയിരുന്നു.