ഓസ്‌ട്രേലിയക്കെതിരെ മൂന്നാമത്തേയും അവസാനത്തേയും ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു.  പരമ്പരയില്‍ ഇരു ടീമുകളും ഓരോ വിജയം നേടി ഒപ്പത്തിനൊപ്പമാണ്. 

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരെ മൂന്നാമത്തേയും അവസാനത്തേയും ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. പരമ്പരയില്‍ ഇരു ടീമുകളും ഓരോ വിജയം നേടി ഒപ്പത്തിനൊപ്പമാണ്. ഇന്ന് മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. വിജയ് ശങ്കര്‍ ഇന്ത്യയുടെ ഏകദിന ജേഴ്‌സിയില്‍ അരങ്ങേറും. കേദാര്‍ ജാദവ്, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവരും ഇന്ന് കളിക്കും.

കഴിഞ്ഞ മത്സരത്തില്‍ മോശം പ്രകടനം പുറത്തെടുത്ത മുഹമ്മദ് സിറാജിന് പകരമായിട്ടാണ് വിജയ് ശങ്കര്‍ ടീമിലെത്തിയത്. ഇന്ത്യക്ക് വേണ്ടി ട്വന്റി20 കളിച്ച താരമാണ് വിജയ് ശങ്കര്‍. കുല്‍ദീപ് യാദവിന് പകരക്കാരനായിട്ടാണ് ചാഹല്‍ ടീമിലെത്തുക. ആദ്യ രണ്ട് മത്സരങ്ങളിലും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതെപോയ അമ്പാടി റായുഡുവിന് പകരം കേദാര്‍ ജാദവും ടീമിലെത്തി. 

രണ്ട് മാറ്റങ്ങളാണ് ഓസ്‌ട്രേലിയ വരുത്തിയത്. പരിക്ക് കാരണം ജേസണ്‍ ബെഹ്‌റന്‍ഡോര്‍ഫിന് പകരം ബില്ലി സ്റ്റാന്‍ലേക്ക് ടീമിലെത്തി. നഥാന്‍ ലിയോണിന് പകരം ആഡം സാംപയും ഇന്ന് കളിക്കും. 

ടീം ഇന്ത്യ: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി, എം.എസ്. ധോണി, കേദാര്‍ ജാദവ്, ദിനേശ് കാര്‍ത്തിക്, വിജയ് ശങ്കര്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, യൂസ്‌വേന്ദ്ര ചാഹല്‍.