Asianet News MalayalamAsianet News Malayalam

ബൂമ്ര എറിഞ്ഞിട്ടു; സിംബാബ്‌വെയ്ക്കെതിരെ ഇന്ത്യക്ക് 169 റണ്‍സ് വിജയലക്ഷ്യം

India-Zimbabwe ODI jasprit bumrah ഇന്ത്യ-സിംബാബ്‌വെ ജസ്‌പ്രീത് ബൂമ്ര
Author
Harare, First Published Jun 11, 2016, 11:25 AM IST

ഹരാരെ: സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 169 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 49.5 ഓവറില്‍ 168 റണ്‍സിന് പുറത്തായി. 28 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്‌ത്തിയ ജസ്‌പ്രീത് ബൂമ്രയാണ് സിംബാബ്‌വെയെ എറിഞ്ഞിട്ടത്.

തകര്‍ച്ചയോടെയായിരുന്നു സിംബാബ്‌വെയുടെ തുടക്കം. സ്കോര്‍ ബോര്‍ഡില്‍ എട്ടു റണ്‍സ് എത്തിയപ്പോഴെ ഓപ്പണര്‍ പീറ്റര്‍ മൂറിനെ(3) നഷ്ടമായി. സ്രാനായിരുന്നു വിക്കറ്റ്. പിന്നീട് കൃത്യമായ ഇടവേളകളില്‍ ഇന്ത്യന്‍ പേസര്‍മാര്‍ വിക്കറ്റുകള്‍ എറിഞ്ഞിട്ടപ്പോള്‍ മികച്ചൊരു കൂട്ടുകെട്ടുയര്‍ത്താന്‍ സിംബാബ്‌വെയ്ക്കായില്ല. 41 റണ്‍സെടുത്ത എല്‍ട്ടണ്‍ ചിഗുംബരയാണ് സിംബാബ്‌വെയുടെ ടോപ് സ്കോറര്‍. സ്റ്റീവ് ഇര്‍വിന്‍(21), സിക്കന്ദര്‍ റാസ(23) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

ഇന്ത്യക്കായി ബൂമ്ര നാലു വിക്കറ്റെടുത്തപ്പോള്‍ ധവാല്‍ കുല്‍ക്കര്‍ണി(42/2), ബരീന്ദര്‍ സ്രാന്‍(42/ 2) എന്നിവരും ബൗളിംഗില്‍ തിളങ്ങി.

Follow Us:
Download App:
  • android
  • ios