മുംബൈ: ക്രിക്കറ്റില്‍ ആയിരം റണ്‍സടിച്ച് റെക്കോര്‍ഡിട്ട അത്ഭുത ഇന്ത്യന്‍ ബാലന്‍ പ്രണവ് ധനവാഡെ ക്രിക്കറ്റ് മതിയാക്കി. പഠനത്തില്‍ ശ്രദ്ധിക്കാന്‍ വേണ്ടിയാണ് പ്രണവ് കളി നിര്‍ത്തിയത്. ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന 117 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ഈ വര്‍ഷം ആദ്യം പ്രണവ് തകര്‍ത്തത്. 323 പന്തില്‍ നിന്ന് 59 സിക്‌സറുകളും 129 ഫോറുകളും അടക്കമായിരുന്നു പ്രണവിന്‍റെ ഇന്നിംഗ്സ്. 

ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു ഇന്നിംഗ്‌സില്‍ 1000 റണ്‍സ് മറ്റാരും നേടിയിട്ടില്ല . മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച എച്ച്ടി ഭണ്ഡാരി കപ്പ് ഇന്റര്‍ സ്‌കൂള്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റിലാണ് പ്രണവ് റെക്കോര്‍ഡ് തകര്‍ത്തത്. കല്യാണ്‍ കെസി ഗാന്ധി സ്‌കൂളും ആര്യ ഗുരുകുല സ്‌കൂളും തമ്മിലായിരുന്നു മത്സരം. പരിശീലനം വൈകിയതിന് പ്രണവിനെ പൊലിസ് കസ്റ്റഡിയിലെടുത്തത് നേരത്തെ വാര്‍ത്തയായിരുന്നു.